റഫ അതിർത്തി തുറക്കാൻ വെടിനിർത്തൽ അംഗീകരിച്ചതായി റിപ്പോർട്ട്; നിഷേധിച്ച് ഇസ്രായേൽ
text_fieldsസഹായ സാമഗ്രികളുമായുള്ള സന്നദ്ധ സംഘടനകളുടെ ട്രക്കുകൾ ഫലസ്തീനിലേക്ക് പോകാൻ ഈജിപ്തിലെ അൽ-അരിഷ് നഗരത്തിൽ കാത്തുകിടക്കുന്നു (photo: Reuters)
ഗസ്സ സിറ്റി: സമ്മർദങ്ങൾക്കൊടുവിൽ ഇസ്രായേൽ റഫ അതിർത്തി തുറക്കാൻ സമ്മതിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ഗസ്സയിലേക്കുള്ള റഫ അതിർത്തി ക്രോസിങ് വീണ്ടും തുറന്നതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു. സഹായ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഇസ്രായേൽ ആക്രമണം മണിക്കൂറുകൾ നിർത്തി വെക്കാനും തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ, തെക്കൻ ഗസ്സയിൽ വെടിനിർത്തലെന്ന റിപ്പോർട്ട് നിഷേധിച്ച് ഇസ്രായേൽ രംഗത്തെത്തിയിട്ടുണ്ട്.
വിദേശികളെ പുറത്തെത്തിക്കുന്നതിന് പകരമായി ഗസ്സയിൽ താത്കാലിക യുദ്ധവിരാമമോ സഹായ സമാഗ്രികൾ എത്തിക്കാൻ സമ്മതിച്ചിട്ടോ ഇല്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള അതിർത്തി കവാടമാണിത്. പുറത്തുനിന്ന് ഗസ്സയിലേക്കുള്ള മാനുഷിക സഹായം എത്തിക്കുന്നതിൽ റഫക്ക് നിർണായക പങ്കുണ്ട്. ഇസ്രായേൽ ആക്രമണത്തിനിടയിൽ വെള്ളവും ഭക്ഷണവും പോലുമില്ലാതെ വലയുന്ന കുഞ്ഞുങ്ങളും ഗർഭിണികളുമടക്കം ദശലക്ഷക്കണക്കിന് ഗസ്സക്കാർക്ക് ആവശ്യമായ സഹായം എത്തിക്കാൻ നൂറിലധികം ട്രക്കുകളാണ് അതിർത്തിയിൽ തയാറായി നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

