Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നൂറു ചുകപ്പിൽ ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടി; രാജ്യത്തെ അടിച്ചമർത്താനാവില്ലെന്ന്​ ഷി ജിങ്​പിങ്​
cancel
Homechevron_rightNewschevron_rightWorldchevron_rightനൂറു ചുകപ്പിൽ ചൈനീസ്​...

നൂറു ചുകപ്പിൽ ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടി; രാജ്യത്തെ അടിച്ചമർത്താനാവില്ലെന്ന്​ ഷി ജിങ്​പിങ്​

text_fields
bookmark_border

ബെയ്​ജിങ്​: കോവിഡിൽ ലോകത്തെ മുനയിൽ നിർത്തിയും വ്യവസായംകൊണ്ട്​ വൻകരകൾ ജയിക്കുകയും ചെയ്​ത്​ ഏറെ മുന്നിൽനിൽക്കുന്ന ചൈനയുടെ ഭരണകക്ഷിയായ കമ്യൂണിസ്​റ്റ്​ പാർട്ടിക്ക്​ 100 വയസ്സ്​. മാനഹാനി സഹിച്ച്​ കോളനിയായി കഴിഞ്ഞ​ കാലത്തുനിന്ന്​ ആഗോള രാഷ്​ട്രീയത്തി​െൻറ ദിശ നിർണയിക്കുന്ന ശക്​തിയായി സ്വയം അടയാളപ്പെടുത്തിയ തങ്ങളെ ഇനിയും ഭയപ്പെടുത്തി നിഴലിൽനിർത്താനാവില്ലെന്ന്​ ശതാബ്​ദി ആഘോഷത്തിന്​ തുടക്കം കുറിച്ച്​ ചൈനീസ്​ പ്രസിഡൻറ്​ ഷി ജിങ്​പിങ്​ പറഞ്ഞു.

''ചൈന ആരെയും അടിച്ചമർത്തുന്നില്ല. ചൈനയെ അടിച്ചമർത്താൻ വന്നാൽ, വൻഉരുക്കുമതിലിൽ അവരുടെ തലതല്ലി തകർക്കും''- ടിയാനെൻമെൻ ചത്വരത്തിൽ തടിച്ചുകൂടിയ 70,000 കാണികളെ സാക്ഷിനിർത്തി ഒരു മണിക്കൂർ നീണ്ട പ്രഭാഷണത്തിൽ ഷി പറഞ്ഞു. ''സോഷ്യലിസത്തിന്​ മാത്രമാണ്​ ചൈനയെ രക്ഷിക്കാനാകുക. ചൈനയുടെ സ്വാഭാവങ്ങളോടെയുള്ള സോഷ്യലിസത്തി​േന ചൈനയെ വികസനവഴിയിൽ മുന്നോട്ടുനയിക്കാനാകൂ. രാജ്യത്തെ ഇനിയും കീഴൊതുക്കാൻ ആരെയും അനുവദിക്കില്ല. അങ്ങനെ ശ്രമം നടന്നാൽ, 140 കോടി ജനങ്ങൾ ചേർന്ന്​ അവരുടെ തല ഉരുക്കുമതിലിൽ ഇടിച്ചുതകർക്കും''- പ്രസിഡൻറ്​ കൂട്ടിച്ചേർത്തു.

ആകാ​ശത്ത്​ വർണക്കാഴചകൾളുമായി യുദ്ധ വിമാനങ്ങൾ മായാക്കാഴ്​ചകൾ പകർന്ന വ്യാഴാഴ്​ചയാണ്​ ചൈനയിലെ കമ്യൂണിസ്​റ്റ്​ പാർട്ടി 100​ വർഷം തികച്ചത്​. ഹോങ്​ കോങ്​ അധികാരക്കൈമാറ്റത്തി​െൻറ വാർഷികവും ഇതേ ദിവസം ആഘോഷമാക്കുകയാണ്​ ചൈന. ഹോങ്​കോങ്​, മക്കാവു എന്നിവ സ്വയംഭര​ണത്തോടെയുള്ള ചൈനീസ്​ പ്രവിശ്യകൾ തന്നെയായി തുടരുമെന്നും പ്രസിഡൻറ്​ ത​െൻറ പ്രസംഗത്തിൽ പറഞ്ഞു.

1921ലാണ്​ ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടി നിലവിൽ വരുന്നത്​. 1949ലാണ്​ അധികാരത്തിലെത്തുന്നത്​. അതുകഴിഞ്ഞ്​ ഇതുവരെയും ചൈന നടന്ന വഴികളിലെ പ്രധാന കാഴ്​ചകൾ മേളിപ്പിച്ച്​ 'മഹായാത്ര' എന്ന പേരിൽ കലാപരിപാടിയും ബെയ്​ജിങ്ങിൽ സംഘടിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinese Communist Party at 100Xi anniversary speechChina can not be
News Summary - CCP 100: Xi warns China will not be 'oppressed' in anniversary speech
Next Story