ബോറോദ്യാങ്കയിലെ പൂച്ചയെ ദത്തെടുത്ത് യുക്രെയ്ൻ സർക്കാർ
text_fieldsബോറോദ്യാങ്കയിലെ റഷ്യൻ ആക്രമണത്തെ അതിജീവിച്ച പൂച്ചയെ ദത്തെടുത്ത് യുക്രെയ്ൻ ഭരണകൂടം. റഷ്യൻ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ നിന്ന് പരിക്കുകളോടെ കണ്ടെത്തിയ പൂച്ച ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. പൂച്ചയെ സർക്കാർ ഏറ്റെടുക്കുകയാണെന്ന് യുക്രെയ്ൻ ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ് ആന്‍റൺ ഗെറാഷ്ചെങ്കോയാണ് ട്വീറ്റിലൂടെ അറിയിച്ചത്.
മൃഗസ്നേഹിയായി അറിയപ്പെടുന്ന ആന്‍റൺ ഗെറാഷ്ചെങ്കോ പൂച്ചയെ കണ്ടെടുത്തപ്പോഴും വിവരങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. 'ബോറോദ്യാങ്കയിലെ ആക്രമണത്തെ അതിജീവിച്ച പൂച്ചയെ ഓർക്കുന്നില്ലേ. അതിന്‍റെ കഥക്ക് സന്തോഷകരമായ ഒരേട് കൂടി ഞാൻ ചേർക്കുകയാണ്. ആഭ്യന്തര വകുപ്പിലാണ് ഇപ്പോഴത് കഴിയുന്നത്. ഭക്ഷണം കഴിക്കുന്നു, കുളിക്കുന്നു, സ്നേഹിക്കപ്പെടുന്നു. എല്ലാ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്യും' -അദ്ദേഹത്തിന്‍റെ പുതിയ ട്വീറ്റിൽ പറയുന്നു.
മിസൈലാക്രമണത്തിൽ തർന്ന കെട്ടിടത്തിന്‍റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ പൂച്ചയെ കണ്ടെടുത്തത്. അതേസമയം, പൂച്ചയുടെ ഉടമകളായ കുടുംബത്തിന് ഏന്തുസംഭവിച്ചെന്ന ഉത്കണ്ഠ നെറ്റിസൺസ് പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

