രക്ഷയില്ല, ചൈനയോട് വീണ്ടും കടം ചോദിച്ച് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്നതിനിടെ ചൈനയോട് കൂടുതൽ സഹായം തേടി പാകിസ്താൻ. വാഷിങ്ടണിൽ ഐ.എം.എഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക യോഗത്തിനിടെ ചൈനയുടെ ധനകാര്യ ഉപമന്ത്രി ലിയാവോ മിനുമായി പാകിസ്താൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
1.4 ബില്യൺ യു.എസ് ഡോളറിന്റെ (11,000 കോടി രൂപ) സഹായമാണ് തേടിയത്. നേരത്തേ പാകിസ്താന് 4.3 ബില്യൺ യു.എസ് ഡോളർ, അതായത് 36,000 കോടി രൂപയുടെ സഹായം ചൈന കൈമാറിയിരുന്നു. മുമ്പ് നൽകിയ വായ്പ തിരിച്ചുനൽകാനുള്ള സമയപരിധി മൂന്ന് വർഷംകൂടി നീട്ടിയതോടെയാണ് പുതിയ അപേക്ഷയുമായി പാകിസ്താൻ രംഗത്തെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

