Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ സമുദ്രത്തിൽ കാർഗോ കപ്പലിന് നേരെ ആക്രമണം
text_fieldsbookmark_border
ജറൂസലം: സൗദി അറേബ്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്ര മധ്യേ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ലൈബീരിയൻ പതാക നാട്ടിയ കാർഗോ കപ്പലിനു നേരെ മിസൈൽ ആക്രമണമുണ്ടായതായി ഇസ്രായേൽ. നേരത്തേ ഇസ്രായേൽ വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കപ്പൽ.
ആക്രമണത്തിൽ നിന്ന് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ട കപ്പൽ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നതായും ലബനീസ്, ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആക്രമണം നടത്തിയതിന് പിന്നിൽ ഇറാനാണോ എന്ന അന്വേഷണത്തിലാണ് ഇറാൻ പ്രതിരോധ മന്ത്രാലയം.
സി.എസ്.എ.വി ടിൻഡൽ എന്ന കപ്പൽ നേരത്തേ ഇസ്രായേൽ വ്യവസായി ഇയാൽ ഓഫറിെൻറ ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട കപ്പൽ ദുബൈ തീരത്ത് എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

