Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ അനുകൂലികളുടെ...

ട്രംപ്​ അനുകൂലികളുടെ കാപിറ്റോൾ കടന്നുകയറ്റം: ഞെട്ടിയും അപലപിച്ചും ലോകനേതാക്കൾ

text_fields
bookmark_border
ട്രംപ്​ അനുകൂലികളുടെ കാപിറ്റോൾ കടന്നുകയറ്റം: ഞെട്ടിയും അപലപിച്ചും ലോകനേതാക്കൾ
cancel

ലോകത്തെവിടെയും നടക്കുന്ന ചെറിയ സംഭവങ്ങളിലും വലിയ പ്രതിഷേധവുമായി സജീവമാകാറുള്ള യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ അനുയായികൾ അമേരിക്കൻ ഭരണസിര കേന്ദ്രമായ കാപിറ്റോൾ കെട്ടിടത്തിൽ നടത്തിയ അതിക്രമങ്ങളിൽ ഞെട്ടലും പ്രതിഷേധവുമായി ലോകം. യു.എസ്​ പ്രസിഡൻറായി ഡെമോക്രാറ്റ്​ പ്രതിനിധി ജോ ബൈഡ​െൻറ ജയത്തിന്​ അംഗീകാരം നൽകാൻ കോൺഗ്രസ്​ സംയുക്​ത സമ്മേളനം ചേരാനിരിക്കെയായിരുന്നു അമേരിക്കയെ മുൾമുനയിലാക്കിയ അതിക്രമം.

ലോകം മുഴുക്കെ ജനാധിപത്യത്തിന്​ നിലകൊള്ളുന്ന അമേരിക്കയിൽ സമാധാനപരവും കൃത്യവുമായ അധികാര കൈമാറ്റം നടക്കേണ്ടതുണ്ടെന്ന്​ സംഭവത്തെ അപലപിച്ച ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ പറഞ്ഞു. ഞെട്ടിപ്പിക്കുന്നതാണ്​ സംഭവമെന്ന്​ സ്​കോട്​ലൻഡ്​ നേതാവ്​ നികൊള സ്​റ്റർഗ്യൺ പറഞ്ഞു.

പ്രതിസന്ധി സാഹചര്യം കടന്ന്​ അമേരിക്കൻ ജനതയെ ഏകോപിപ്പിച്ച്​ മുന്നോട്ടുപോകാൻ ആക​ട്ടെയെന്ന്​ സ്​പാനിഷ്​ പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിനെതിരായ ആക്രമണമാണിതെന്ന്​ ഫ്രഞ്ച്​ വിദേശകാര്യമന്ത്രി ഴാങ്​ യുവസ്​ ലെ ഡ്രിയൻ കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പിലെ ജനവിധി ആരായാലും മാനിക്കണമെന്ന്​ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ്​ സ്​റ്റോ​ൾ​ട്ടെൻബർഗ്​ ആവശ്യപ്പെട്ടു.

'ജനത്തി​െൻറ വോട്ടുചെയ്യൽ മുതലുള്ള അവകാശങ്ങൾ ഹനിക്കാൻ ആൾക്കുട്ടത്തിന്​ അധികാരമില്ലെന്ന്​ ന്യൂസിലൻഡ്​ പ്രധാനമന്ത്രി ജസീന്ത ആർ​ഡേൻ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന കാഴ്​ചകളാണ്​ അരങ്ങേറിയതെന്നും സമാധാനപരമായി അധികാര കൈമാറ്റം നടക്കേണ്ടതുണ്ടെന്നുമായിരുന്നു ആസ്​ട്രേലിയ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസ​ണി​െൻറ പ്രതികരണം.

തുർക്കി, വെനസ്വേല, അർജൻറീന, ചീലി, ജപ്പാൻ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളും പ്രതികരണവുമായി രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World LeadersUS Capitol Attack
Next Story