Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഓക്​സ്​ഫഡ്​ വാക്​സിൻ...

ഓക്​സ്​ഫഡ്​ വാക്​സിൻ ഒന്നാം ഡോസ്​ എടുത്തവർക്ക്​​​ രണ്ടാം ഡോസായി ഫൈസർ, മൊഡേണ വാക്​സിൻ നൽകാമെന്ന്​ കാനഡ

text_fields
bookmark_border
covid vaccine
cancel

ഒട്ടാവ: ഓക്​സ്​ഫഡ്​-ആസ്​​ട്ര സെനിക്ക വാക്​സി​െൻറ ഒന്നാം ഡോസ്​ എടുത്തവർക്ക്​ രണ്ടാം ഡോസായി ഫൈസർ,​ മൊഡേണ വാക്​സിനുകൾ നൽകാമെന്ന്​ കാനഡ. ദേശീയ രോഗ പ്രതിരോധ ഉ​പദേശക കമ്മിറ്റിയാണ്​ നിർദേശം നൽകിയത്​. ഓക്​സ്​ഫഡ്​ വാക്​സിനെടുത്തവർക്ക്​ രണ്ടാം ഡോസായി ആർ.എൻ.എ വാക്​സിൻ നൽകാമെന്നാണ്​ അറിയിപ്പ്​.

നിലവിൽ ഫൈസർ, മൊഡേണ എന്നിവയാണ്​ കാനഡയിൽ ലഭ്യമായ ആർ.എൻ.എ വാക്​സിനുകൾ. രണ്ട്​ വ്യത്യസ്​ത വാക്​സിനുകളുടെ ഡോസുകൾ നൽകുക വഴി രോഗപ്രതിരോധ ശേഷി കൂട്ടാമെന്നാണ്​ കണക്കുകൂട്ടൽ. ഇതുമൂലം വാക്​സിൻ കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങൾ കുറക്കാനാകുമെന്നും ഏജൻസി വ്യക്​തമാക്കുന്നു.

കാനഡയിൽ ഓക്​സ്​ഫഡ്​-ആസ്​ട്ര സെനിക്ക വാക്​സിൻ സ്വീകരിച്ച 50 പേരിൽ രക്​തം കട്ടപിടിക്കുന്ന പ്രശ്​നം കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിൽ 38 കേസുകൾ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്​. ഓക്​സ്​ഫഡ്​ യൂനിവേഴ്​സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ്​ വാക്​സിനാണ്​ ഇന്ത്യയിൽ കോവിഷീൽഡ്​ എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ നിർമിക്കുന്നത്​. വാക്​സിൻ വ്യാപകമായി ഇന്ത്യയിൽ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid vaccine
News Summary - Canadians Who Received Oxford-AstraZeneca Vaccine May Take Pfizer or Moderna For Second Dose
Next Story