തപാൽ മോഷണം:കാനഡയിൽ എട്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ
text_fieldsഓട്ടാവ: കാനഡയിൽ ക്രെഡിറ്റ് കാർഡ്, ചെക്ക് മുതലായ തപാൽ വസ്തുക്കൾ മോഷ്ടിച്ച കേസിൽ എട്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ. മുന്നൂറിലധികം കേസുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
പ്രതികളിൽ നിന്ന് നാലുലക്ഷം കനേഡിയൻ ഡോളറിലധികം വിലമതിക്കുന്ന 450 ലധികം തപാൽ വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. ഇതിൽ 255 ചെക്കുകൾ, 182 ക്രെഡിറ്റ് കാർഡുകൾ, 35 സർക്കാർ ഐ.ഡി കാർഡുകൾ, 20 ഗിഫ്റ്റ് കാർഡുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.വീടുകളിലെ തപാൽപ്പെട്ടികളിൽ നിന്നാണ് മോഷണം നടത്തിയത്. പ്രതികളിൽ ചിലരെ നാടുകടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

