ഒട്ടാവ: ഒൗദ്യോഗിക വിഡിയോ കോളിനിടെ ചായക്കപ്പിൽ മൂത്രമൊഴിച്ച് കനേഡിയൻ എം.പി. ആഴ്ചകൾക്ക് മുമ്പ് വിഡിയോ കോളിൽ നഗ്നനായി പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സംഭവം. കനേഡിയൻ എം.പിയായ വില്ല്യം ആമോസാണ് വിഡിയോ കോളിൽ നഗ്നനായി പ്രത്യക്ഷപ്പെട്ടതും ചായക്കപ്പിൽ മൂത്രമൊഴിച്ചതും.
രണ്ടു സംഭവങ്ങൾക്ക് പിന്നാലെ അവധി എടുക്കുന്നതായി അദ്ദേഹം അറിയിച്ചു. ആകസ്മികമാണ് രണ്ടു സംഭവങ്ങളെന്നും അതിൽ ലജ്ജിക്കുന്നതായും ലിബറൽ പാർട്ടി എം.പി പറഞ്ഞു.
'കഴിഞ്ഞ രാത്രി, ഹൗസ് ഒാഫ് കോമൺസിെൻറ നടപടികളിൽ പെങ്കടുക്കുന്നതിനിടെ ഞാൻ കാമറിയിലാണെന്ന് മനസിലാക്കാതെ മൂത്രമൊഴിച്ചു. എെൻറ പ്രവൃത്തിയിലൂടെ അതിന് സാക്ഷ്യം വഹിച്ച മറ്റുള്ളവർക്കുണ്ടായ ബുദ്ധിമുട്ട് എന്നെ ലജ്ജിപ്പിക്കുന്നു. ആകസ്മികമാണെങ്കിലും ഇത് പൂർണമായും അംഗീകരിക്കാനാകില്ല. ഞാൻ നിരുപാധികം ക്ഷമ ചോദിക്കുന്നു. പാർലമെൻററി സെക്രട്ടറി എന്ന നിലയിൽ കമ്മിറ്റി ചുമതലകളിൽനിന്ന് താൽകാലികമായി മാറിനിൽക്കുന്നു. എെൻറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് തുടരും. നിങ്ങളുടെ ശബ്ദമാകാൻ കഴിയുന്നതിൽ നന്ദിയുള്ളവനാണ്. എെൻറ ജീവനക്കാരുടെ പിന്തുണക്കും കുടുംബത്തിെൻറ സ്നേഹത്തിനും നന്ദി രേഖപ്പെടുത്തുന്നു' -ആമോസ് ട്വിറ്ററിൽ കുറിച്ചു.
ആഴ്ചകൾക്ക് മുമ്പാണ് ആമോസ് ഹൗസ് ഒാഫ് കോമൺസിെൻറ ഒാൺലൈൻ മീറ്റിങ്ങിനിടയിൽ മറ്റ് എം.പിമാരുടെ മുമ്പിൽ നഗ്നനായി പ്രത്യക്ഷപ്പെട്ടത്. ഇതിെൻറ സ്ക്രീൻഷോട്ടുകൾ കനേഡിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സംഭവം വിവാദമായതോടെ ക്ഷമചോദിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ കനേഡിയൻ പാർലമെൻറ് അംഗങ്ങൾ വിഡിയോ കോൺഫറൻസ് വഴിയാണ് പാർലമെൻറ് യോഗങ്ങളിൽ പെങ്കടുക്കുന്നത്.