കനേഡിയൻ വിമാനത്തിൽ 16കാരൻ കുടുംബാംഗത്തെ ഉപദ്രവിച്ചു; മൂന്നുമണിക്കൂർ യാത്ര നിർത്തി
text_fieldsഓട്ടവ: യാത്രക്കിടെ 16 കാരൻ കുടുംബാംഗത്തെ ഉപദ്രവിച്ചതു മൂലം എയർ കാനഡ വിമാനം വഴി തിരിച്ചുവിട്ടു. വഴക്കിനെ തുടർന്ന് മൂന്നുമണിക്കൂർ നേരമാണ് യാത്രക്കാർ കാത്തിരിക്കേണ്ടി വന്നത്. ടൊറന്റോയിൽ നിന്ന് കാൽഗറിയിലേക്ക് പറന്ന എയർ കാനഡ 137 ലാണ് സംഭവം. അക്രമസംഭവം ശ്രദ്ധയിൽ പെട്ടതോടെ വിമാനം വിന്നിപെഗ് റിച്ചാർഡ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 16 കാരൻ ഉപദ്രവിച്ചയാൾ കുടുംബാംഗമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സഹയാത്രികരും എയർലൈൻ ജീവനക്കാരും ചേർന്നാണ് പതിനാറുകാരനെ തടഞ്ഞതെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിൽ കയറിയ ഉടൻ 16കാരൻ സഹയാത്രികരെയും ജീവനക്കാരെയും ശല്യം ചെയ്യുന്നുണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ് കുട്ടിയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതായും വിമാനത്തിലെ ജീവനക്കാർ പറഞ്ഞു. അതിക്രമത്തിൽ പരിക്കേറ്റയാൾ ചികിത്സ നൽകി. കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കാനഡ എയറിനെതിരെ നേരത്തേയും പരാതിയുയർന്നിരുന്നു. തന്റെ പേര് കാരണം വിമാനത്തിൽ കയറുന്നതിന് തടഞ്ഞുവെച്ചതായി ഒക്ടോബറിൽ ബ്രിട്ടീഷ് എം.പിയായ മുഹമ്മദ് യാസിൻ ആരോപിച്ചിരുന്നു. ബെഡ്‌ഫോർഡ് ലേബർ എം.പി മുഹമ്മദ് യാസിൻ മറ്റ് നിരവധി എം.പിമാർക്കൊപ്പം കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു.
എന്നാൽ പേരിലെ മുഹമ്മദ് കാരണം കൂടുതൽ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ഹീത്രൂവിലെ ഇമിഗ്രേഷനിലും ടൊറന്റോയിൽ വച്ച് യു.കെയിലേക്കുള്ള മടക്കയാത്രയിലും യാസിൻ തടഞ്ഞു. ഹീത്രൂ എയർപോർട്ട് ചെക്ക്-ഇന്നിൽ എയർ കാനഡ ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്തതായും കത്തിയോ മറ്റ് ആക്രമണാത്മക ആയുധമോ കൈവശം വച്ചിരുന്നോ എന്ന് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. യു.കെയിലേക്കുള്ള മടക്കയാത്രയിലും എം.പി ഉദ്യോഗസ്ഥരിൽ നിന്ന് സമാനമായ ചോദ്യങ്ങൾ നേരിട്ടു. ഒടുവിൽ എം.പിയാണെന്ന കാർഡ് നൽകുകയും സാധുവായ വിസ ഹാജരാക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹത്തെ വിമാനത്തിൽ കയറാൻ അനുവദിച്ചത്. സംഭവം അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

