Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാനഡയിലെ ഖാ​ലി​സ്താ​ൻ...

കാനഡയിലെ ഖാ​ലി​സ്താ​ൻ തീ​വ്ര​വാ​ദി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഇ​ന്തോ-​ക​നേ​ഡി​യ​ൻ നേ​താ​വ്

text_fields
bookmark_border
കാനഡയിലെ ഖാ​ലി​സ്താ​ൻ തീ​വ്ര​വാ​ദി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ   സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഇ​ന്തോ-​ക​നേ​ഡി​യ​ൻ നേ​താ​വ്
cancel


ടൊ​റ​ന്റോ: ഖാ​ലി​സ്താ​ൻ തീ​​വ്ര​വാ​ദി​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ കാ​ന​ഡ​യി​ൽ ല​ഭി​ക്കു​ന്ന അ​നു​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഇ​ന്തോ-​ക​​നേ​ഡി​യ​ൻ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ നേ​താ​വ്. അ​ക്ര​മം ന​ട​ത്താ​നും ത​ങ്ങ​ളു​ടെ അ​ക്ര​മാ​ത്മ​ക അ​ജ​ണ്ട​ക​ളെ എ​തി​ർ​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും കാ​ന​ഡ​യി​ലെ അ​ന്ത​രീ​ക്ഷം ഖാ​ലി​സ്താ​ൻ തീ​വ്ര​വാ​ദി​ക​ളെ സ​ഹാ​യി​ക്കു​ന്നു​വെ​ന്നും കാ​ന​ഡ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ ദേ​ശീ​യ ക​ൺ​വീ​ന​ർ ഋ​തേ​ഷ് മാ​ലി​ക് പ​റ​ഞ്ഞു.

ഖാ​ലി​സ്താ​ൻ അ​നു​കൂ​ല വി​ഘ​ട​ന​വാ​ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ന​ഡ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ത​ർ​ക്ക​ത്തി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി.​ടി.​ഐ​ക്ക് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​ത്.

ഹ്ര​സ്വ​കാ​ല നേ​ട്ട​ങ്ങ​ൾ​ക്കാ​യു​ള്ള രാ​ഷ്ട്രീ​യ​പ്രീ​ണ​നം കാ​ന​ഡ​യു​ടെ ഭാ​വി​ക്ക് ഗു​ണ​ക​ര​മ​ല്ലെ​ന്ന് മാ​ലി​ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ങ്ങേ​യ​റ്റം തീ​വ്ര​മാ​യ ഒ​രു പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ സ​മാ​ധാ​ന​കാം​ക്ഷി​ക​ളാ​യ കാ​ന​ഡ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നി​ല്ല. ഇ​ത്ത​രം പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ കാ​ന​ഡ​യു​ടെ ഭാ​ഗ​മ​ല്ല. ഖാ​ലി​സ്താ​ൻ തീ​വ്ര​വാ​ദി​ക​ൾ സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കു​ക​യും സാ​മു​ദാ​യി​ക ഐ​ക്യം ത​ക​ർ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. അ​ക്ര​മ അ​ജ​ണ്ട പി​ന്തു​ട​രു​ന്ന ഇ​വ​ർ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ത​ക​ർ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​ർ​ക്കു​മു​ള്ള​താ​യി​രി​ക്ക​ണം. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഖാ​ലി​സ്താ​ൻ തീ​വ്ര​വാ​ദി​ക​ൾ ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും എ​തി​ർ​ക്കു​ന്ന​വ​രെ നി​ശ്ശ​ബ്ദ​രാ​ക്കു​ക​യും ചെ​യ്യു​ന്ന ഒ​ര​ന്ത​രീ​ക്ഷ​മാ​ണ് കാ​ന​ഡ​യി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadakhalistan
News Summary - Canada enabled Khalistan extremists to use violence, says Indo-Canadian
Next Story