Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാനഡ റസിഡൻഷ്യൽ സ്​കൂൾ പരിസരത്ത്​ കണ്ടെത്തിയത്​ 751 കുഴിമാടങ്ങൾ
cancel
Homechevron_rightNewschevron_rightWorldchevron_rightകാനഡ റസിഡൻഷ്യൽ സ്​കൂൾ...

കാനഡ റസിഡൻഷ്യൽ സ്​കൂൾ പരിസരത്ത്​ കണ്ടെത്തിയത്​ 751 കുഴിമാടങ്ങൾ

text_fields
bookmark_border


ഓട്ടവ: കഴിഞ്ഞ ദിവസം കാനഡയിലെ സസ്​കെച്ച്​വാനിൽ ഗോത്രവർഗക്കാരായ കുരുന്നുകളുടെതെന്ന്​ കരുതുന്ന 751 കുഴിമാടങ്ങൾ കണ്ടെത്തിയതോടെ രാജ്യത്തും പുറത്തും പുകഞ്ഞ്​ കടുത്ത രോഷം. കാനഡയുടെ സംസ്​കാരത്തി​െൻറ ഭാഗമാക്കാനെന്ന്​ പറഞ്ഞ്​ കുരുന്നു പ്രായ​ത്തിലേ ഗോത്ര വർഗങ്ങളിൽനിന്ന്​ പിടിച്ചിറക്കിക്കൊണ്ടുവന്ന കുട്ടികൾ കടുത്ത അവഗണനയും പീഡനവും സഹിച്ചാണ്​ മരണത്തിന്​ കീഴടങ്ങിയിരുന്നത്​. ഇവരുടെ പേരുകൾ കുടുംബങ്ങൾക്ക്​ തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറ്റിയിരുന്നതായി ആരോപണമുയർന്നിരുന്നു.

സസ്​കെച്ച്​വാനിൽ മുമ്പ്​ കത്തോലിക്ക​ സഭ നടത്തിയ മാരീവൽ ഇന്ത്യൻ റസിഡൻഷ്യൽ സ്​കൂളിനോടു ചേർന്നാണ്​ കൂട്ടക്കുഴിമാടം കണ്ടെത്തിയത്​. ജൂൺ രണ്ടിനാണ്​ ഇവിടെ മണ്ണ്​ തുളക്കുന്ന റഡാറുകൾ ഉപയോഗിച്ച്​ പരിശോധന ആരംഭിച്ചത്​. ആഴ്​ചകൾക്കുമുമ്പ്​ കാനഡയിലെ തന്നെ ബ്രിട്ടീഷ്​ കൊളംബിയയിലും സമാനമായ കൂട്ടകുഴിമാടം കണ്ടെത്തിയിരുന്നു.

19ാം നൂറ്റാണ്ടുമുതൽ കാനഡയിൽ ഒന്നര ലക്ഷം കുട്ടികളെയാണ്​ സർക്കാർ സഹായത്തോടെ സഭ നടത്തിയ സ്​കൂളുകളിൽ നിർബന്ധിതമായി ചേർത്തിരുന്നത്​. മതം മാറ്റിയും ഗോത്രവർഗ ഭാഷ സംസാരിക്കാൻ അനുവദിക്കാതെയും കടുത്ത ശിക്ഷണത്തിൽ കഴിഞ്ഞ കുട്ടികളിൽ ആയിരങ്ങൾ രോഗബാധയും മറ്റുമായി മരണത്തിന്​ കീഴടങ്ങി. അടുത്തിടെ കാനഡയിൽ കണ്ടെത്തിയ ഏറ്റവും വലിയ കുഴിമാടമാണിത്​. സമാന കണ്ടെത്തലുകൾ വ്യാപകമായതോടെ രാജ്യത്തെ ഗോത്ര വർഗ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്​. റസിഡൻഷ്യൽ സ്​കൂളുകളിൽ വിദ്യാർഥികൾ കടുത്ത ശാരീരിക പീഡനവും ബലാത്സംഗവും പോഷണമില്ലായ്​മയും അനുഭവിച്ചതായി അടുത്തിടെ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. പഠനത്തിനായി കൊണ്ടുവന്ന 6,000 ഓളം വിദ്യാർഥികൾ വിവിധ സ്​കൂളുകളിൽ മരിച്ചതായാണ്​ കണക്ക്​.

ഇത്തരം റസിഡൻഷ്യൽ സ്​കൂളുകൾ നടത്തിയതിന്​ 2008ൽ കാനഡ സർക്കാർ രാജ്യത്തോട്​ മാപ്പുചോദിച്ചിരുന്നു.

സർക്കാറും ക്രിസ്​ത്യൻ ചർച്ചും സംയുക്​തമായി 19ാം നൂറ്റാണ്ട്​ മുതലാണ്​ കാനഡയിൽ ഇത്തരം റസിഡൻഷ്യൽ സ്​കൂളുകൾ ആരംഭിച്ചത്​. സ്വന്തം സംസ്​കാരവുമായി കഴിഞ്ഞ ഗോത്രവർഗക്കാരെ കാനഡയുടെ സംസ്​കാരത്തിലേക്ക്​ സ്വാംശീകരിക്കലായിരുന്നു ഇത്തരം മതപാഠശാലകളുടെ ലക്ഷ്യം. ഇവരുടെ കുടുംബ ജീവിതവും സാംസ്​കാരിക അസ്​തിത്വവും തകർത്തെന്ന്​ സ്​കൂളുകളെ കുറിച്ച്​ വ്യാപക ആക്ഷേപമുയർന്നിരുന്നു. വിമർശനം രാജ്യത്തിനു പുറത്തേക്കും പടർന്നതോടെ 1996ൽ അവസാന റസിഡൻഷ്യൽ സ്​കൂളും പൂട്ടി. പഴയ വിദ്യാർഥികൾ ഈ സ്​ഥാപനങ്ങൾക്കെതിരെ രംഗത്തുവന്നതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രി സ്​റ്റീഫൻ ഹാർപറുടെ മാപ്പു പോദിക്കൽ. 1831ൽ ഒ​​ണ്ടേറിയോയിൽ ബ്രാൻറ്​ഫോർഡിലായിരുന്നു ആദ്യ റസിഡൻഷ്യൽ സ്​കൂൾ. കാനഡയുടെ പരിസരത്തെ ന്യൂഫ്രാൻസിൽ കാത്തലിക്​ മിഷനറിമാർ ആരംഭിച്ച സംരംഭമാണ്​ 1830കൾ മുതൽ കാനഡയിലേക്കും വ്യാപിപ്പിച്ചത്​. മറ്റു സഭകളും ഇതി​െൻറ ഭാഗമായി. 1930കളിൽ 80 ഓളം റസിഡൻഷ്യൽ സ്​കൂളുകൾ പ്രവർത്തിച്ചിരുന്നു. സ്വന്തം ഗോത്രഭാഷ സംസാരിക്കലും വീട്ടിലേക്ക്​ അതേ ഭാഷയിൽ കത്തയക്കൽ പോലും ഈ വിദ്യാർഥികൾക്ക്​ വിലക്കപ്പെട്ടു. പുതിയ വേഷം നിർബന്ധിതമായി അടിച്ചേൽപിച്ചതിന്​ പുറമെ പേരുമാറ്റവും മതംമാറ്റവും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Canada residential school751 unmarked graves
News Summary - Canada discovers 751 unmarked graves at former residential school
Next Story