Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right72 കാരനെ മുതലകൾ...

72 കാരനെ മുതലകൾ കടിച്ചു കീറി കൊന്നു; കമ്പോടിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് ദാരുണ സംഭവം നടന്നത്

text_fields
bookmark_border
Crocodiles
cancel

നോം പെൻ: 72കാരനെ മുതലകൾ കടിച്ചു കീറി ​കൊന്നു. കമ്പോടിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് ദാരുണ സംഭവം നടന്നത്. 40 മുതലകൾ ചേർന്നാണ് കൊന്നത്.

ഫാമിൽ മുതല മുട്ടയിട്ടതിനെ തുടർന്ന് മുതലയെ കോൽ ഉപയോഗിച്ച് നീക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ കോൽ ഉപയോഗിച്ച് മുതല വയോധികനെ കൂട്ടിലേക്ക് വലിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ഫാമിലേക്ക് വീണ വയോധികനെ മുതലകൾ കടിച്ചുകീറി.

വയോധികൻ മരണപ്പെടുന്നത് വരെ ഫാമിലുള്ള 40 മുതലകളും ചേർന്ന് ആക്രമിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. അതിലൊരു മുതല വയോധികന്റെ കൈ കടിച്ചെടുത്ത് വിഴുങ്ങി. സീം റീപ്പിൽ നിരവധി മുതല ഫാമുകളാണ് ഉള്ളത്. മുട്ട, തൊലി, ഇറച്ചി എന്നിവയ്ക്കാണ് മുതല ഫാം പ്രവർത്തിക്കുന്നത്. 2019 ൽ സമാനരീതിയിൽ രണ്ട് വയസുകാരിയെ മുതലകൾ കൊന്ന് തിന്നിരുന്നുവെന്ന് പൊലീസ് മേധാവി പറഞ്ഞു.

Show Full Article
TAGS:crocodiles
News Summary - Cambodian Man Killed By 40 Crocodiles After He Tries To Move One
Next Story