പൗരത്വ നിയമത്തിനെതിരെ ആസ്ട്രേലിയയിലും പ്രതിഷേധം VIDEO
text_fieldsസിഡ്നി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആസ്ട്രേലിയയിലും പ്രതിഷേധം. സിഡ്നിയിലെ മാർട്ടിൻ പ്ലൈസിലാണ് ഇന്ത്യക്കാരായ നൂറു കണക്കിനാളുകൾ ഗാന്ധിജിയുടെ ഫോട്ടോയും എൻ.ആർ.സിക്കും സി.എ.എക്കുമെതിരായ പ്ലക്കാർഡുകളുമേന്തി പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തത്.
ദേശീയ പൗരത്വ പട്ടിക തയാറാക്കി ഒരു വിഭാഗത്തെ പുറത്താക്കാനുള്ള അജണ്ട ഭരണഘടനവിരുദ്ധമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രണ്ടു മണിക്കൂറിലേറെ നീണ്ട സംഗമം സമാപിച്ചത്. ദേശീയഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ഇന്ത്യക്കാരായ നാനാ ജാതി മതസ്ഥർ സംബന്ധിച്ചു. നിരവധി മലയാളികളും പങ്കാളികളായി. ന്യൂസിലന്‍ഡ്, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളും ഐക്യദാര്‍ഢ്യവുമായെത്തി.
മുൻ ഐ.എ.എസ് ഓഫിസര്‍ കണ്ണന് ഗോപിനാഥന്, കെ.എം.സി.സി പ്രസിഡൻറ് നിയാസ് കണ്ണോത്ത് എന്നിവർ ഉൾപെടെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു. പടന്നക്കാട് സ്വദേശികളായ അപ്പാട്ടില്ലത്ത് അയ്യൂബ്, അപ്പാട്ടില്ലത്ത് ജുനൈദ്, സത്താര്‍ കണിച്ചിറ, ആറങ്ങാടി സ്വദേശി സ്വാലിഹ്, ബങ്കളം അസീര്‍, അഷ്റഫ്, കോട്ടപ്പുറം സ്വദേശി റിസ്വാന്, മലപ്പുറം കൊടിഞ്ഞി സ്വദേശി റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
