Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബു​ർ​കി​ന​ഫാ​സോ​യി​ൽ...

ബു​ർ​കി​ന​ഫാ​സോ​യി​ൽ എട്ട് മാസത്തി​നി​ടെ ര​ണ്ടാ​മ​ത്തെ അ​ട്ടി​മ​റി

text_fields
bookmark_border
Damiba
cancel
camera_alt

സൈ​നി​ക നേ​താ​വ് പോ​ൾ-​ഹെൻറി ദ​മി​ബ 

ഒ​ഗാ​ഡോ​ഗു: പ​ശ്ചി​മാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​കി​ന​ഫാ​സോ​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​​ട​യി​ലെ ര​ണ്ടാ​മ​ത്തെ അ​ട്ടി​മ​റി​യി​ൽ സൈ​നി​ക നേ​താ​വ് പോ​ൾ-​ഹെൻറി ദ​മി​ബ പു​റ​ത്താ​ക്ക​പ്പെ​ട്ടു. അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത സൈ​നി​ക ക്യാ​പ്റ്റ​ൻ ഇ​ബ്രാ​ഹിം ട്രോ​റെ, സ​ർ​ക്കാ​റി​നെ പി​രി​ച്ചു​വി​ട്ട​താ​യും ഭ​ര​ണ​ഘ​ട​ന സ​സ്​​പെ​ൻ​ഡ് ചെ​യ്ത​താ​യും പ്ര​ഖ്യാ​പി​ച്ചു. വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ സ്പെ​ഷ​ൽ ഫോ​ഴ്സ് യൂ​നി​റ്റ് 'കോ​ബ്ര'​യു​ടെ ത​ല​വ​നാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ ട്രോ​റെ. മു​ൻ പ്ര​സി​ഡ​ന്റ് റോ​ച്ച് ക​ബോ​റി​നെ അ​ട്ടി​മ​റി​ച്ചാ​ണ് ജ​നു​വ​രി​യി​ൽ ദ​മി​ബ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ത്. രാ​ജ്യ​ത്ത് വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​യു​ധ ക​ലാ​പ​ത്തെ നേ​രി​ടാ​നു​ള്ള ക​ഴി​വി​ല്ലാ​യ്മ കാ​ര​ണ​മാ​ണ് ദ​മി​ബ​യെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഇ​ബ്രാ​ഹിം ട്രോ​റെ പ​റ​ഞ്ഞു.

സൈ​ന്യ​ത്തെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ നി​ര​സി​ച്ച്, മു​ൻ സ​ർ​ക്കാ​റി​ന്റെ പ​ത​ന​ത്തി​ന് കാ​ര​ണ​മാ​യ സൈ​നി​ക ഘ​ട​ന തു​ട​രു​ക​യാ​ണ് ദ​മി​ബ ചെ​യ്ത​തെ​ന്നാ​രോ​പി​ച്ച ​ട്രോ​റെ അ​തി​ർ​ത്തി​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ച​താ​യും എ​ല്ലാ രാ​ഷ്ട്രീ​യ, സി​വി​ൽ സ​മൂ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കി​യ​താ​യും പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burkina Faso
News Summary - Burkina Faso faces fresh uncertainty after latest coup
Next Story