Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി മാലി, ബുർകിനഫാസോ

text_fields
bookmark_border
യു.എസ് പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി മാലി, ബുർകിനഫാസോ
cancel
Listen to this Article

ബമാകോ (മാലി): യു.എസ് പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ആഫ്രിക്കൻ രാഷ്ട്രങ്ങളായ മാലിയും ബുർകിനഫാസോയും. നേരത്തേ, ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് ഭരണകുടം യു.എസിൽ പ്രവേശനം നിരോധിച്ചിരുന്നു. ഇതിനു പകരമായാണ് ഇരു രാജ്യങ്ങളുടെയും നടപടി.

ഡിസംബർ 16നായിരുന്നു ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് ട്രംപ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. സൈനിക ഭരണത്തിനുകീഴിലുള്ള ഈ രാജ്യങ്ങളിലെ പൗരന്മാർ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്നായിരുന്നു യു.എസിന്റെ ന്യായം. ഇതേ കാരണങ്ങളാൽ തങ്ങളും അമേരിക്കൻ പൗരന്മാർക്ക് വിലക്കേർപ്പെടുത്തുന്നുവെന്ന് മാലി വിദേശ കാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സമാനമായ മറ്റൊരു പ്രസ്താവന ബുർകിനഫാസോയും പുറത്തിറക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Burkina Faso and Mali ban US nationals in retaliation to Trump’s visa decision
Next Story