മെനുവിൽ കാണുന്ന അത്ര വലിപ്പമില്ല; ബർഗർ കിങ്ങിനെതിരെ പരാതി
text_fieldsവാഷിങ്ടൺ: ഫാസ്റ്റ്ഫുഡ് ഭീമൻ ബർഗർ കിങ്ങിനെതിരെ പരാതി. ഇറച്ചിയും പച്ചക്കറികളും കുത്തിനിറച്ച് വലിയ സൈസുണ്ടെന്ന രീതിയിൽ മെനുവിൽ ബർഗറിന്റെ ചിത്രം നൽകി കമ്പനി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പരാതി. ബർഗർ കിങ്ങിന്റെ എതിരാളികളായ മക്ഡൊണാൾഡിനും വെൻഡിക്കുമെതിരെ യു.എസിൽ സമാന രീതിയിലുള്ള പരാതിയുണ്ട്. മെനുവിലുള്ളത് യഥാർഥ ബർഗറിനെക്കാൾ 35ശതമാനം കൂടുതൽ വലിപ്പമുള്ള ചിത്രമാണ് എന്നാണ് ആരോപണം.
ഇറച്ചിയും പച്ചക്കറികളുമൊക്കെ കുത്തിനിറച്ച് തുളുമ്പിയ രീതിയിലുള്ള ബർഗർ ആണ് ചിത്രത്തിലുള്ളത്. കസ്റ്റമർക്ക് കിട്ടുന്നതിൽ ഇറച്ചി കുറവാണ് താനും. എന്നാൽ ചിത്രത്തിൽ കാണുന്ന രീതിയിലുള്ള ബർഗർ നൽകേണ്ട ആവശ്യമേയില്ലെന്നാണ് കമ്പനിയുടെ പ്രതികരണം.
ടെലിവഷൻ, ഓൺലൈൻ പരസ്യങ്ങൾ വഴി ബർഗർ കമ്പനി തെറ്റിദ്ധരിപ്പിക്കുകയാണെന്ന അവകാശവാദങ്ങൾ യു.എസ് ജഡ്ജി തള്ളിക്കളഞ്ഞു. അടുത്തിടെ, പരസ്യത്തിൽ കാണുന്ന രീതിയിലുള്ള സാധനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ടാകോ ബെല്ലിനെതിരെയും പരാതി ഉണ്ടായിരുന്നു.
Burger King faces lawsuit claiming Whopper too small
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

