Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്പീക്കർക്ക് കോവിഡ്; ബൾഗേറിയയിൽ രാഷ്ട്രനേതാക്കൾ സമ്പർക്കവിലക്കിൽ
text_fieldsbookmark_border
സോഫിയ: പാർലമെന്റ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബൾഗേറിയയിൽ പ്രസിഡന്റും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ. സ്പീക്കർ നികോള മിൻചേവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ആറു മണിക്കൂർ നീണ്ട ദേശീയ സുരക്ഷ സമിതി യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.
യോഗത്തിൽ സംബന്ധിച്ച പ്രസിഡന്റ് റുമെൻ റദേവ്, പ്രധാനമന്ത്രി കിറിൽ പെറ്റ്കോവ്, മന്ത്രിമാർ, സുരക്ഷ-രഹസ്യാന്വേഷണ വിഭാഗം തലവന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവരാണ് നിർബന്ധിത സമ്പർക്കവിലക്കിൽ പോയതെന്ന് ബൾഗേറിയയുടെ മുഖ്യ ആരോഗ്യ ഇൻസ്പെക്ടർ അറിയിച്ചു.
Next Story

