Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാസ്ക് ധരിച്ചില്ല;...

മാസ്ക് ധരിച്ചില്ല; സൂപ്പർ താരത്തെ ഫാർമസിയിൽ നിന്ന് പുറത്താക്കി

text_fields
bookmark_border
Bruce Villis
cancel

ലോ​സ് ആ​ഞ്ച​ൽ​സ്: മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നാൽ പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ന​ട​ൻ ബ്രൂ​സ് വി​ല്ലി​സി​നെ ഫാ​ർ​മ​സി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ലോ​സ് ആ​ഞ്ച​ൽ​സി​ലെ ഫാ​ർ​മ​സി​യി​ൽ​നി​ന്നാണ് താ​ര​ത്തെ പു​റ​ത്താ​ക്കിയത്.

മാ​സ്ക് ധരിക്കാതെ ക​ട​ക്കു​ള്ളി​ൽ താരം ക​യ​റുകയായിരുന്നു. തുടർന്ന് ആളുകൾ കടയുടമയോട് പരാതിപ്പെട്ടു. താ​ര​ത്തോ​ട് പു​റ​ത്തു​പോ​കാ​ൻ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോടെ താരം പുറത്തുപോയി.

ക​ഴു​ത്തി​ൽ തൂ​വാ​ല ധ​രി​ച്ചാ​ണ് 65 വ​യ​സു​കാ​ര​നാ​യ ബ്രൂ​സ് ഫാ​ർ​മ​സി​യി​ലേ​ക്കു ക​യ​റി​യ​ത്. ഈ ​തൂ​വാ​ല കൊണ്ട് മു​ഖം മ​റ​ക്ക​ണ​മെ​ന്ന് ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും താ​രം ത​യാ​റാ​യി​ല്ല. മോ​ശം പെ​രു​മാ​റ്റ​ത്തി​ൽ ബ്രൂ​സ് പി​ന്നീ​ട് മാ​പ്പു​പ​റ​ഞ്ഞു.

എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും താരം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:Bruce villis 
Web Title - Bruce Willis gets kicked out of pharmacy for not wearing a mask
Next Story