Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​സ്​​ട്രേ​ലി​യ​യി​ൽ...

ആ​സ്​​ട്രേ​ലി​യ​യി​ൽ ബാ​ക്​​പാ​ക്ക​ർ നി​കു​തി​ക്കെ​തി​രെ വ​നി​ത​ക്കു വി​ജ​യം

text_fields
bookmark_border
Catherine Addy
cancel
camera_alt

കാ​ത​റി​ന്‍ ആ​ഡി

സി​ഡ്‌​നി: ആ​സ്‌​ട്രേ​ലി​യ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന ബാ​ക്ക്പാ​ക്ക​ര്‍ ടാ​ക്‌​സി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച ബ്രി​ട്ടീ​ഷ് വ​നി​ത​ക്ക്​ നി​യ​മ​പോ​രാ​ട്ട​ത്തി​ല്‍ വി​ജ​യം. 2017ല്‍ ​സി​ഡ്‌​നി​യി​ലെ ഹോ​ട്ട​ലി​ല്‍ വെ​യി​ട്ര​സാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന കാ​ത​റി​ന്‍ ആ​ഡി​യാ​ണ് വി​വേ​ച​ന​പ​ര​മാ​യ നി​കു​തി ഈ​ടാ​ക്ക​ലി​നെ​തി​രെ ആ​സ്‌​ട്രേ​ലി​യ​ന്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വ​ര്‍ക്കി​ങ് ഹോ​ളി​ഡേ വി​സ​യി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ള്‍ക്കു​മേ​ല്‍ ബാ​ക്ക്പാ​ക്ക​ര്‍ നി​കു​തി ചു​മ​ത്തു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ആ​സ്‌​ട്രേ​ലി​യ​യി​ല്‍ അ​വ​ധി​യാ​ഘോ​ഷ​ത്തി​നെ​ത്തി ജോ​ലി​യെ​ടു​ക്കു​ന്ന​വ​ര്‍ 37,000 ഡോ​ള​ര്‍ വ​രെ​യു​ള്ള വ​രു​മാ​ന​ത്തി​നു മേ​ല്‍ 15 ശ​ത​മാ​നം വ​രെ നി​കു​തി അ​ട​ക്കേ​ണ്ടി​യി​രു​ന്നു.

ആ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​ന്മാ​രെ അ​പേ​ക്ഷി​ച്ച് ഉ​യ​ര്‍ന്ന നി​കു​തി നി​ര​ക്കാ​ണ് ബാ​ക്ക്പാ​ക്ക​ര്‍മാ​രി​ല്‍ നി​ന്ന് ഈ​ടാ​ക്കി​യി​രു​ന്ന​ത്. 2017ലാ​ണ്​ നി​യ​മം നി​ല​വി​ല്‍ വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AustraliaBackpacker TaxCatherine Addy
News Summary - British Woman Wins Long Legal Battle Against Australia's "Backpacker Tax"
Next Story