Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വപ്നാകാശത്ത് ചരിത്രം...

സ്വപ്നാകാശത്ത് ചരിത്രം കുറിക്കാൻ മ​ക്ഫോ​ൾ

text_fields
bookmark_border
സ്വപ്നാകാശത്ത് ചരിത്രം കുറിക്കാൻ മ​ക്ഫോ​ൾ
cancel

ല​ണ്ട​ൻ: ശാ​രീ​രി​ക ഭി​ന്ന​ശേ​ഷി​യു​ള്ള ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​കാ​നു​ള്ള ച​രി​ത്ര​നേ​ട്ട​ത്തി​ന​രി​കി​ലാ​ണ് ബ്രി​ട്ടീ​ഷ് പാ​രാ​ലി​മ്പ്യ​നും ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​നു​മാ​യ ജോ​ൺ മ​ക്ഫോ​ൾ. അ​മേ​രി​ക്ക​ൻ സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ക​മ്പ​നി​യാ​യ വാ​സ്റ്റ് വി​ക​സി​പ്പി​ക്കു​ന്ന ‘ഹേ​വ​ൻ-1’ വാ​ണി​ജ്യ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു​ള്ള ദൗ​ത്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തും.

യൂ​റോ​പ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യു​ടെ (ESA) റി​സ​ർ​വ് ആ​സ്ട്രോ​ണോ​ട്ട് സം​ഘാം​ഗ​മാ​യ മ​ക്ഫോ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ഹേ​വ​ൻ-1 ബ​ഹി​രാ​കാ​ശ നി​ല​യം 2027ൽ ​വി​ക്ഷേ​പി​ക്കാ​നാ​ണ് പ​ദ്ധ​തി. അ​തി​ന് പി​ന്നാ​ലെ ര​ണ്ടാ​ഴ്ച നീ​ളു​ന്ന പ​രീ​ക്ഷ​ണ ദൗ​ത്യ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

45കാ​ര​നാ​യ മ​ക്ഫോ​ൾ​ക്ക് 19ാം വ​യ​സ്സി​ൽ ഉ​ണ്ടാ​യ മോ​ട്ടോ​ർ​സൈ​ക്കി​ൾ അ​പ​ക​ട​ത്തി​ൽ വ​ല​തു​കാ​ൽ ന​ഷ്ട​മാ​യി. പി​ന്നീ​ട് കാ​യി​ക​രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം 2008ലെ ​ബെ​യ്ജി​ങ് പാ​രാ​ലി​മ്പി​ക്സി​ൽ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. തു​ട​ർ​ന്ന് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​നാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം 2022ൽ ​യൂ​റോ​പ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യു​ടെ പ്ര​ത്യേ​ക ‘ഫ്ലൈ’ ​പ​ദ്ധ​തി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബ​ഹി​രാ​കാ​ശ സാ​ഹ​ച​ര്യ​ങ്ങ​ൾ മ​നു​ഷ്യ​ശ​രീ​ര​ത്തെ​യും ആ​ധു​നി​ക കൃ​ത്രി​മ​കാ​ലു​ക​ളെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​താ​ണ് ദൗ​ത്യ​ത്തി​ന്റെ പ്ര​ധാ​ന ഗ​വേ​ഷ​ണ​വി​ഷ​യം. ഇ​ത്ത​രം പ​ഠ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഭാ​രം കു​റ​ഞ്ഞ​തും കാ​ര്യ​ക്ഷ​മ​വു​മാ​യ കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും അ​സ്ഥി​ക്ഷ​യം, പേ​ശി​ക്ഷ​യം തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ഇ​ത് വെ​റും പ്ര​തീ​കാ​ത്മ​ക ദൗ​ത്യ​മാ​ക​രു​തെ​ന്നും ശാ​സ്ത്രീ​യ​മാ​യി മൂ​ല്യ​മു​ള്ള സം​ഭാ​വ​ന ന​ൽ​കു​ക​യാ​ണ് ത​ന്റെ ല​ക്ഷ്യ​മെ​ന്നും മ​ക്ഫോ​ൾ വ്യ​ക്ത​മാ​ക്കി. ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കും ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​കാ​ൻ ക​ഴി​യു​മെ​ന്ന സ​ന്ദേ​ശം ലോ​ക​ത്തി​ന് ന​ൽ​കു​ന്ന​തി​ൽ ഈ ​ദൗ​ത്യം നി​ർ​ണാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spacebritishparalympicTravelerDisability
News Summary - British Paralympian set to become first astronaut with a disability
Next Story