Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅടുക്കള...

അടുക്കള പുതുക്കിപ്പണിതപ്പോൾ കിട്ടിയത്​ 400 വർഷം പഴക്കമുള്ള അപൂർവ ചിത്രം

text_fields
bookmark_border
അടുക്കള പുതുക്കിപ്പണിതപ്പോൾ കിട്ടിയത്​ 400 വർഷം പഴക്കമുള്ള അപൂർവ ചിത്രം
cancel

വീടിന്‍റെ അടുക്കള പുതുക്കിപ്പണിതപ്പോൾ തെളിഞ്ഞുവന്ന 400 വർഷത്തോളം പഴക്കമുള്ള അപൂർവ ചിത്രം കണ്ട്​ ഞെട്ടിയിരിക്കുകയാണ്​ ബ്രിട്ടീഷ്​ യുവാവ്​. വടക്കൻ ഇംഗ്ലണ്ടിലെ തന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ അപൂർവ ചിത്രങ്ങളിൽ അൽഭുതം കൂറിയിരിക്കുകയാണ്​ ലീഡ്‌സ് യൂനിവേഴ്‌സിറ്റിയിലെ മെഡിക്കൽ ഗവേഷകനായ ലൂക്ക് ബഡ്‌വർത്ത്. യോർക്ക് നഗരത്തിലെ മിക്ക്‌ലെഗേറ്റിലെ തന്റെ വീട്ടിലെ ചുമരിൽ നിന്ന് ഏകദേശം 1660ൽ സൃഷ്ടിച്ചതെന്ന്​ കരുതുന്ന ചിത്രങ്ങളാണ്​ കണ്ടെത്തിയിരിക്കുന്നത്​.

പെയിന്റിംഗുകൾ കണ്ടെത്തിയതിൽ താൻ വളരെ ആവേശഭരിതനാണെന്നും ഭാവി തലമുറകൾക്കായി അവ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബഡ്‌വർത്ത് പറഞ്ഞു. 29 കാരനായ ലൂക്ക് ബഡ്‌വർത്ത് തന്‍റെ ഫ്ലാറ്റ്​ പുതുക്കാൻ തീരുമാനിച്ചു. കരാറുകാർ തന്റെ അലമാരക്ക്​ താഴെ ചിത്രങ്ങൾ കണ്ടെത്തുകയായിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ വാൾപേപ്പറിന്റെ ചില പാളികൾ ഇപ്പോഴും അവശേഷിക്കുന്നതായും കണ്ടെത്തി. 1635-ൽ ഫ്രാൻസിസ് ക്വാർലെസ് എന്ന കവിയുടെ എംബ്ലംസ് എന്ന പുസ്തകത്തിലെ രംഗങ്ങളാണ് ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബഡ്‌വർത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ചിത്രങ്ങിൽ കൂടുതൽ പഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ്​ ബഡ്​വർത്ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:British Man Discovers400-Year-Old Paintings
News Summary - British Man Discovers Nearly 400-Year-Old Paintings While Renovating Kitchen
Next Story