Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവറോജിയുടെ ലണ്ടൻ...

നവറോജിയുടെ ലണ്ടൻ വസതിക്ക് ആദരവുമായി ബ്രിട്ടീഷ് സർക്കാർ

text_fields
bookmark_border
നവറോജിയുടെ ലണ്ടൻ വസതിക്ക് ആദരവുമായി ബ്രിട്ടീഷ് സർക്കാർ
cancel

ല​ണ്ട​ൻ: പ്ര​മു​ഖ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര നാ​യ​ക​നും ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്റി​ലെ പ്ര​ഥ​മ ഇ​ന്ത്യ​ൻ അം​ഗ​വു​മാ​യി​രു​ന്ന ദാ​ദാ​ഭാ​യ് ന​വ​റോ​ജി​യു​ടെ ല​ണ്ട​നി​ലെ വ​സ​തി​ക്ക് 'നീല ഫലകം' ബ​ഹു​മ​തി ന​ൽ​കി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ.

ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ​പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​റി​നു കീ​ഴി​ലെ 'ഇം​ഗ്ലീ​ഷ് ഹെ​റി​റ്റേ​ജ്' സ്ഥാ​പ​നം ന​ൽ​കി​വ​രു​ന്ന ബ​ഹു​മ​തി​യാ​ണ് നീല ഫലകം (ബ്ലൂ ​പ്ലാ​ക്). ല​ണ്ട​നി​ലെ ബ്രോം​ലി​യി​ൽ പെം​ഗി​യി​ലു​ള്ള വാ​ഷി​ങ്ട​ൺ ഹൗ​സി​നാ​ണ് ആ​ദ​രം. 'ഇ​ന്ത്യ​യു​ടെ വ​ന്ദ്യ വ​യോ​ധി​ക​ൻ' എ​ന്നു വി​ളി​ക്ക​പ്പെ​ട്ടി​രു​ന്ന ന​വ​റോ​ജി ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​പി​ക്കു​ന്ന​തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ച​യാ​ളാ​ണ്. 1897ലാ​ണ് ഈ ​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്റെ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​ട്ടി​ട​ത്തി​ൽ ആ​ദ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ന​വ​റോ​ജി​യു​ടെ ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dadabhai naoroji
News Summary - British government paid tribute to Navroji's London residence
Next Story