Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Captain Tom Moore
cancel
Homechevron_rightNewschevron_rightWorldchevron_rightമഹാമാരിയെ തോൽപ്പിക്കാൻ...

മഹാമാരിയെ തോൽപ്പിക്കാൻ ഒറ്റ നടത്തത്തിലൂടെ കോടികൾ സമ്പാദിച്ച ക്യാപ്​റ്റൻ ടോമിന്​ കോവിഡ്​

text_fields
bookmark_border

ലണ്ടൻ: ലോക്​ഡൗണിൽ 100ാം വയസിൽ വീട്ടിനകത്ത്​ അടച്ചിരിക്കാതെ ആരോഗ്യമേഖലക്കായി കോടികൾ സമ്പാദിച്ച്​ കോവിഡ്​ പ്രതിരോധത്തിൽ പങ്കാളിയായ ടോം മൂറെക്ക്​ കോവിഡ്​. ഞായറാഴ്ചയാണ്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ കുടുംബം പറഞ്ഞു.

100ാം വയസിൽ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാതെ തന്‍റെ പൂന്തോട്ടത്തിലൂടെ ഇറങ്ങി നടക്കുകയായിരുന്നു അദ്ദേഹം. 2020 ഏപ്രിൽ 30ന്​ നൂറുവയസ്​ പൂർത്തിയാകുന്നതിന്​ മുന്നോടിയായിരുന്നു നടത്തം. ജന്മദിനത്തിന്​ മുമ്പ്​ 100 തവണ പൂന്തോട്ടത്തിന്​ ചുറ്റും നടക്കുക എന്നതായിരുന്നു മൂറെയുടെ ചലഞ്ച്​. എല്ലാവരും സ്​നേഹത്തോടെ ക്യാപ്​റ്റൻ ടോം എന്നു വിളിക്കുന്ന മൂറെയുടെ ചലഞ്ച്​ ലക്ഷക്കണക്കിന്​ ജനങ്ങൾ ഏറ്റെടുത്തു. ഇതോടെ 1.1 കോടി യൂറോയാണ്​ അദ്ദേഹത്തിന്‍റെ അക്കൗണ്ടിലെത്തിയത്​. കോവിഡിനെ തുടർന്ന്​ സാമ്പത്തിക പ്രതിസന്ധിയിലായ യു.കെ നാഷനൽ ഹെൽത്ത്​ സർവീസിനായി സംഭാവന സ്വരൂപിക്കുന്നതിനായിരുന്നു ആ നടത്തം. ഇതോടെ അഞ്ചുലക്ഷത്തിലധികം പേർ മൂറെയുടെ ചലഞ്ചിന്​ പണം സംഭാവനയായി നൽകുകയായിരുന്നു.

ഒരാഴ്ചമുമ്പ്​ ഇദ്ദേഹത്തിന്​ ന്യ​ുമോണിയ സ്​ഥിരീകരിച്ചിരുന്നു. പിന്നീട്​ നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു -മൂറെയുടെ മകൾ ഹന്നാ ഇൻഗ്രാം മൂറെ ട്വിറ്ററിലൂടെ അറിയിച്ചു.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന്​ അ​േദ്ദഹത്തെ ആശുപത്രിയിലേക്ക്​ മാറ്റി. മധ്യ ഇംഗ്ലണ്ടിലെ ബെഡ്​ഫോർഡി​ലെ ആശുപത്രിയിൽ ചികിത്സയിലാണ്​ അദ്ദേഹം. ന്യൂമോണിയ സ്​ഥിരീകരിച്ചതിനാൽ മൂറെക്ക്​ വാക്​സിൻ നൽകാൻ സാധിച്ചിരുന്നില്ല.

രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യയിൽ സേവനം അനുഷ്​ഠിച്ച അദ്ദേഹം അടുത്തകാലത്ത്​ ഇന്ത്യയി​േലക്ക്​ വരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1940ൽ ഡ്യൂക്​ ഓഫ്​ വെല്ലിങ്​ടൺ റജിമെന്‍റിൽ എൻജിനീയറായിരുന്ന ക്യാപ്​റ്റൻ ടോം ഇന്ത്യയിലും ബർമയിലും സേവനം അനുഷ്​ഠിച്ചിരുന്നു. മൂറെക്ക്​ രോഗമുക്തി ആശംസിച്ച്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Captain TomCaptain Tom Moore
News Summary - Britains Captain Tom Lockdown Hero Hospitalised With COVID-19
Next Story