എംബസി ജീവനക്കാരുടെ കുടുംബങ്ങളെ ബ്രിട്ടൻ ഇസ്രായേലിൽ നിന്ന് പിൻവലിച്ചു
text_fields
ലണ്ടൻ: ഹമാസ്-ഇസ്രായേൽ സംഘർഷം കനക്കുന്നതിനിടെ തങ്ങളുടെ എംബസിയിലെയും കോൺസുലേറ്റിലെയും ജീവനക്കാരുടെ കുടുംബങ്ങളെ ഇസ്രായേലിൽനിന്ന് പിൻവലിക്കുകയാണെന്ന് ബ്രിട്ടൻ വ്യാഴാഴ്ച അറിയിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ടെൽ അവീവിലെ എംബസിയിലെയും ജറുസലേമിലെ കോൺസുലേറ്റിലെയും ജീവനക്കാരുടെ ആശ്രിതരെ പിൻവലിക്കുന്നതെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. എന്നാൽ എംബസിയിലും കോൺസുലേറ്റിലും ജീവനക്കാർ ഉണ്ടാകുമെന്നും സഹായം ആവശ്യമുള്ളവർക്ക് തുടർന്നും ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. ഇസ്രായേലിലേക്കുള്ള അത്യാവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാം ഒഴിവാക്കണമെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു.
ഗസ്സ മുനമ്പിൽ കര ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യാഴാഴ്ച അറിയിച്ചു. ഗസ്സ മുനമ്പിലെ അതിർത്തിയിൽ പതിനായിരക്കണക്കിന് സൈനികരെ സൈന്യം വിന്യസിച്ചിട്ടുണ്ട്. ഹമാസ് കമാൻഡർമാർ, ഓപ്പറേഷൻ സെന്ററുകൾ എന്നിവയെ ലക്ഷ്യം വെച്ചുള്ള ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

