Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സി​ന് താ​വ​ളം...

യു.​എ​സി​ന് താ​വ​ളം വി​ട്ടു​ന​ൽ​കി ബ്രി​ട്ട​ൻ

text_fields
bookmark_border
യു.​എ​സി​ന് താ​വ​ളം വി​ട്ടു​ന​ൽ​കി ബ്രി​ട്ട​ൻ
cancel

ല​ണ്ട​ൻ: ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ യു.​എ​സി​ന് സൈ​നി​ക നി​ല​യ​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​ന്ന​തി​ൽ ബ്രി​ട്ട​ൻ നി​ല​പാ​ട് മാ​റ്റി. ഹു​ർ​മു​സ് ഇ​ട​നാ​ഴി ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ത​ങ്ങ​ളു​ടെ സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ബ്രി​ട്ട​ൻ യു.​എ​സി​ന് അ​നു​മ​തി ന​ൽ​കി. നേ​ര​​ത്തേ, യു.​എ​സി​ന് സൈ​നി​ക നി​ല​യം വി​ട്ടു​ന​ൽ​കി​ല്ലെ​ന്നാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ്ർ സ്റ്റാ​ർ​മ​ർ പ​റ​ഞ്ഞി​രു​ന്ന​ത്.

ഇ​തി​ന്റെ പേ​രി​ൽ, ട്രം​പി​ന്റെ രൂ​ക്ഷ​വി​മ​ർ​ശ​ന​വും സ്റ്റാ​ർ​മ​ർ കേ​ൾ​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. അ​തേ​സ​മ​യം, ബ്രി​ട്ട​ന്റെ നി​ല​പാ​ടു​മാ​റ്റ​ത്തെ ഇ​റാ​ൻ വി​മ​ർ​ശി​ച്ചു. ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​രാ​ണ് ഭൂ​രി​ഭാ​ഗം ബ്രി​ട്ടീ​ഷു​കാ​രെ​ന്നും സ്വ​ന്തം ജ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന ന​ട​പ​ടി​യി​ലൂ​ടെ ബ്രി​ട്ടീ​ഷു​കാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി പ​റ​ഞ്ഞു.

എ​ന്നാ​ൽ, ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി നേ​ര​ത്തേ​ത​ന്നെ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ട്രം​പ് പ്ര​തി​ക​രി​ച്ചു.

അ​നു​മ​തി നി​ഷേ​ധി​ച്ച് ല​ങ്ക

കൊ​ളം​ബോ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു.​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി ശ്രീ​ല​ങ്ക. ജി​ബൂ​തി​യി​ലെ സൈ​നി​ക താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള ര​ണ്ട് യു.​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ മാ​ർ​ച്ച് നാ​ലി​നും എ​ട്ടി​നും മ​ട്ടാ​ല അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ അ​നു​മ​തി തേ​ടി​യി​രു​ന്നെ​ങ്കി​ലും നി​ര​സി​ച്ചു​വെ​ന്ന് പ്ര​സി​ഡ​ന്റ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം യു.​എ​സി​ന്റെ പ്ര​തി​നി​ധിയു​മാ​യി ദി​സ​നാ​യ​കെ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ചർച്ചയിൽ ത​ങ്ങ​ളു​ടെ മ​ണ്ണ് സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​താ​യി ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USbritain
News Summary - Britain leaves the US behind
Next Story