Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമദുറോ വിചാരണ...

മദുറോ വിചാരണ നേരിടേണ്ടത് ​വെനസ്വേലയിൽ; യു.എസിലല്ല -ബ്രസീൽ പ്രസിഡന്റ്

text_fields
bookmark_border
മദുറോ വിചാരണ നേരിടേണ്ടത് ​വെനസ്വേലയിൽ; യു.എസിലല്ല -ബ്രസീൽ പ്രസിഡന്റ്
cancel

വാഷിങ്ടൺ: വെനസ്വേലൻ മുൻ പ്രസിഡന്റ് മദുറോ വിചാരണ നേരിടേണ്ടത് യു.എസിലല്ലെന്ന് ബ്രസീലിയൻ പ്രസിഡന്റ് ലുയിസ് ഇനാസിയോ ലുല ഡി സിൽവ. മദുറോയുടെ വിചാരണ നടക്കേണ്ടത് സ്വന്തം രാജ്യത്താണ്. അല്ലാതെ വിദേശ രാജ്യത്തല്ലെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലയിൽ ഉടൻ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ബ്രസീൽ പ്രസിഡന്റ് ആവശ്യപ്പെട്ടു.

വെനസ്വേലയിലെ പ്രശ്നങ്ങൾ അവിടത്തെ ജനങ്ങളാണ് പരിഹരിക്കേണ്ടത്. അതിൽ വിദേശ ഇടപെടലിന്റെ ആവശ്യമില്ല. ഒരു രാജ്യത്തിന്റെ തലവനെ മറ്റൊരു രാജ്യത്തെ തലവന്റെ നിർദേശപ്രകാരം തട്ടികൊണ്ട് പോകുന്നത് അംഗീകരിക്കാനാവില്ലെന്നും ബ്രസീൽ പ്രസിഡന്റ് പറഞ്ഞു.

രാഷ്ട്രീയത്തടവുകാർക്കും ജയിലിൽ കിടക്കുന്ന ആക്ടിവിസ്റ്റുകൾക്കും മോചനം സാധ്യമാകുന്ന പൊതുമാപ്പ് നിയമം വെനസ്വേല പാസാക്കിയിരുന്നു. ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസണ് വ്യാഴാഴ്ച നിയമത്തിൽ ഒപ്പുവെച്ചത്. മദൂറോയുടെ ഭരണകാലത്ത് കാൃലത്ത് നിരവധി പേരെ രാഷ്ട്രീയത്തടവുകാരായി ജയിലിലടച്ചിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനുള്ള ബിൽ കഴിഞ്ഞമാസമാണ് ഡെൽസി മുന്നോട്ടുവെച്ചത്. തുടർന്ന് ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ചു.

കഴിഞ്ഞദിവസം ബിൽ പാസാക്കി. തുടർന്നാണ് പ്രസിഡന്റ് നിയമത്തിൽ ഒപ്പുവെച്ചത്. 1999നുശേഷം രാഷ്ട്രീയ സംഘർഷത്തിലും മറ്റും ജയിലിലകപ്പെട്ടവർക്കുള്ള മോചനമാണ് പുതിയ നിയമത്തിലൂടെ സാധ്യമാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venezuelabrazilNicolas Maduro
News Summary - Brazil’s Lula says Maduro should face trial in Venezuela, not US
Next Story