Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
10 ദിവസമായിട്ടും എക്കിട്ടം മാറുന്നില്ല; ബ്രസീൽ പ്രസിഡന്‍റ്​ ബൊൾസനാരോക്ക്​ ശസ്​ത്രക്രിയ
cancel
Homechevron_rightNewschevron_rightWorldchevron_right10 ദിവസമായിട്ടും...

10 ദിവസമായിട്ടും എക്കിട്ടം മാറുന്നില്ല; ബ്രസീൽ പ്രസിഡന്‍റ്​ ബൊൾസനാരോക്ക്​ ശസ്​ത്രക്രിയ

text_fields
bookmark_border

സവോപോളോ: ബ്രസീൽ പ്രസിഡന്‍റ്​ ജയ്​ ബൊൾസനാരോ ആശുപത്രിയിൽ. 10 ദിവസമായി തുടരുന്ന എക്കിട്ടം മാറാത്തതിനെ തുടർന്നാണ്​ ​സവോ പോളോയിലെ ആശുപത്രിയി​ലേക്ക്​ മാറ്റിയത്​. പല്ല്​ ചികിത്സയുടെ ഭാഗമായി ജൂലൈ മൂന്നിന്​ നടന്ന ശസ്​ത്രക്രിയക്ക്​ പിന്നാലെ ആരംഭിച്ച എക്കിട്ടം ഇതുവരെയും നിന്നില്ലെന്ന്​ നേരത്തെ പരസ്യമായി ​പരാതി പറഞ്ഞിരുന്നു. എക്കിട്ടം മാറാൻ മറ്റു ചികിത്സകൾ ഫലിക്കാതെ വന്നതോടെയാണ്​ ഒടുവിൽ ശസ്​ത്രക്രിയക്ക്​ തീരുമാനിച്ചത്​. അടിയന്തരമായി നടത്തേണ്ടിവരുമെന്നാണ്​ സൂചന.

സവോപോളോയിലെ വില നോവ സ്റ്റാർ ആശുപത്രിയിൽ​ 66കാരനായ ബൊൾസനാരോ ട്യൂബിട്ട്​ കിടക്കുന്ന ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു.

കോവിഡ്​ വ്യാപനം തടയുന്നതിൽ നടപടിയെടുക്കാത്ത പ്രസിഡന്‍റിനെതിരെ രാജ്യത്ത്​ കടുത്ത പ്രതിഷേധമുയരുന്നതിനിടെയാണ്​ ചികിത്സ തേടി ആശുപത്രിയിലാകുന്നത്​. കോവിഡ്​ മാത്രമല്ല, കടുത്ത അഴിമതി ആരോപണവും അദ്ദേഹം നേരിടുന്നു.

2018ൽ കുത്തേറ്റ് നിരവധി ശസ്​ത്രക്രിയകൾക്ക്​ വിധേയനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Brazil's Bolsonaro, stabbed in 2018, may need emergency surgery
Next Story