ആമസോൺ കത്തിതീർന്നിട്ടില്ല; ഡികാപ്രിയോയെ എട്ടുമണിക്കൂർ കാടുകയറ്റത്തിന് വെല്ലുവിളിച്ച് ബ്രസീൽ വൈസ് പ്രസിഡൻറ്
text_fields
സാവോ പോളോ: ആമസോൺ മഴക്കാടുകളിലൂടെ എട്ടുമണിക്കൂർ നടത്തതിന് നടനും പരിസ്ഥിതി പ്രവർത്തകനുമായ ലിയോനാർഡോ ഡികാപ്രിയോയെ വെല്ലുവിളിച്ച് ബ്രസീൽ വൈസ് പ്രസിഡൻറ് ഹാമിൽട്ടൺ മൗറോ. യഥാർഥിൽ ആമസോൺ കാടുകൾ കത്തുന്നില്ലെന്നും അത് ഹോളിവുഡ് താരത്തെ നേരിട്ട് കാണിക്കാൻ ആഗ്രഹിക്കുന്നുവെന്നും മൗറോ പറഞ്ഞു.
വനനശീകരണത്തിനെതിരെ പ്രസിഡൻറ് ജെയർ ബോൾസോനാരോ രൂപീകരിച്ച ടാസ്‌ക് ഫോഴ്സിെൻറ തലവൻ കൂടിയാണ് മൗറോ. ആമസോൺ മഴക്കാടുകളിൽ തീപടരുന്നതിനെ കുറിച്ച് ഡികാപ്രിയോ തെൻറ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീണ്ടും വീഡിയോ പോസ്റ്റുചെയ്തിരുന്നു. ഇതിെനതിരെയാണ് മൗറോയുടെ വെല്ലുവിളി.
"ബ്രസീലിെൻറ ഏറ്റവും പുതിയ നിരൂപകനായ നടൻ ലിയോനാർഡോ ഡികാപ്രിയോയെ സാവോ ഗബ്രിയേൽ ഡ കാച്ചോയിറയിലേക്ക് (വടക്കൻ ബ്രസീലിലെ സ്ഥലം) ക്ഷണിക്കുകയും എട്ട് മണിക്കൂർ കാട്ടിലൂടെ നടക്കാൻ വെല്ലുവിളിക്കുകയും ചെയ്യുകയാണ്. ആമസോണിലെ വിശാലമായ പ്രദേശത്ത് കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് മികച്ച ഗ്രാഹ്യം ലഭിക്കാൻ ഇത് സഹായിക്കും.'' -ആമസോൺ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഒരു പരിപാടിയിൽ മൗറോ പറഞ്ഞു.
ആമസോണിലെ തീപിടുത്തങ്ങളെ കുറിച്ച് വെള്ളിയാഴ്ച 'ദി ഗാർഡിയൻ' പത്രം പ്രസിദ്ധീകരിച്ച വാർത്ത ിനസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഡികാപ്രിയോ, ബ്രസീലിലെ ബഹിരാകാശ ഏജൻസിയായ INPE ൽ നിന്നുള്ള ഉപഗ്രഹ ഡാറ്റ ഉദ്ധരിച്ച്, ജൂലൈയിൽ ആമസോണിലുണ്ടായ തീപിടുത്തത്തിെൻറ മറ്റുവർഷങ്ങളെ അപേക്ഷിച്ച് 28 ശതമാനം വർദ്ധിച്ചുവെന്നും ആഗസ്റ്റിൽ ഇത് വീണ്ടും വർധിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
തീപിടിത്തം തടയുന്നതിൽ പരാജയപ്പെട്ട ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. എന്നാൽ ആമസോൺ കത്തുന്നില്ലെന്ന വാദമാണ് തീവ്ര വലതുപക്ഷ നേതാക്കൾ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

