Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാസ്​ക്​​ ധരിക്കാതെ പൊതുപരിപാടിയിൽ പ​െങ്കടുത്ത ബ്രസീൽ പ്രസിഡന്‍റ്​ ജെയിർ ബോൽസനാരോക്ക് ​ 100 ഡോളർ പിഴ
cancel
Homechevron_rightNewschevron_rightWorldchevron_rightമാസ്​ക്​​ ധരിക്കാതെ...

മാസ്​ക്​​ ധരിക്കാതെ പൊതുപരിപാടിയിൽ പ​െങ്കടുത്ത ബ്രസീൽ പ്രസിഡന്‍റ്​ ജെയിർ ബോൽസനാരോക്ക് ​ 100 ഡോളർ പിഴ

text_fields
bookmark_border

സാവോ പോളോ: പൊതുപരിപാടിയിൽ ​േകാവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ പ​ങ്കെടുത്ത ബ്രസീൽ പ്രസിഡന്‍റ്​ ജെയിർ ബോൽസനാരോക്ക്​ 100 ഡോളർ പിഴ. സാവോ പോളോയിൽ നടത്തിയ റാലിയിൽ മാസ്​ക്​ ധരിക്കാതെ പ​െങ്കടുത്തതിനും ആയിരക്കണക്കിന്​ പേരെ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിക്കാൻ പ്രേരിപ്പിച്ചതിനുമാണ്​ നടപടി.

സാവോ പോളോ ഗവർണറുടെ നേതൃത്വത്തിൽ നഗരത്തിൽ കോവിഡ്​ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കിയിരുന്നു. എന്നാൽ അവയെല്ലാം കാറ്റിൽ പറത്തിയായിരുന്നു ബോൽസനാരോയുടെ റാലി. മാസ്​ക്​ ധരിക്കുന്നതിന്​ പകരം ഒാപ്പൺ ഹെൽമറ്റ്​ ധരിച്ചാണ്​ പ​രിപാടിയിൽ പ​ങ്കെടുത്തത്​.

അടുത്തവർഷം തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ, ബ്രസീലിൽ ജെയിർ ബോൽസ​നാരോയുടെ നേതൃത്വത്തിൽ നിരവധി റാലികൾ നടത്തിയിരുന്നു. അതിൽ സാവോ പോളോയിൽ ബോൽസ​നാരോ സംഘടിപ്പിച്ച റാലിക്കെതിരെ ഗവർണർ ജോവോ ഡോറിയ രംഗത്തെത്തുകയും ചെയ്​തിരുന്നു. കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിന്​ പിഴ അടക്കേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്​.

ത​ീവ്ര വലതുപക്ഷക്കാരനായ ബോൽസനാരോയും ഇടതുപക്ഷക്കാരനായ ഗവർണറും തമ്മിൽ രാഷ്​ട്രീയ യുദ്ധം നടക്കുന്ന പ്രദേശമാണ്​ സവോ പോളോ. കോവിഡ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ചൊല്ലി ഗവർണറും പ്രസിഡന്‍റും തമ്മിൽ നിരന്തരം വാക്​യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു.

കോവിഡ്​ നിയന്ത്രണങ്ങളും​ മാസ്​കും ആവശ്യമില്ലെന്ന്​ നിലപാട്​ സ്വീകരിച്ച വ്യക്തിയാണ്​ ബോൽസനാരോ. ബ്രസീലിനേക്കാൾ കൂടുതൽ പേർ കോവിഡ്​ ബാധിച്ച്​ അമേരിക്കയിൽ മരിച്ചുവെന്നായിരുന്നു ബോൽസനാരോയുടെ വാദം.കൂടാതെ, കോവിഡ്​ മരുന്നുകളായി ​ക്ലോറോക്വിനും ഹൈഡ്രോക്​സിക്ലോറോക്വിനും ബോൽസനാരോ നിർദേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jair BolsonaroBrazil President
News Summary - Brazil President Jair Bolsonaro fined for maskless motorcyle rally
Next Story