Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആമസോൺ മുതലാളി ജെഫ്​ ബിസോസിനു മു​െമ്പ ബ്രാൻസണ്​ ബഹിരാകാശത്തെത്തണം; തീയതി പ്രഖ്യാപിച്ചു- ജൂലൈ 11
cancel
Homechevron_rightNewschevron_rightWorldchevron_rightആമസോൺ മുതലാളി ജെഫ്​...

ആമസോൺ മുതലാളി ജെഫ്​ ബിസോസിനു മു​െമ്പ ബ്രാൻസണ്​ ബഹിരാകാശത്തെത്തണം; തീയതി പ്രഖ്യാപിച്ചു- ജൂലൈ 11

text_fields
bookmark_border

വാഷിങ്​ടൺ: വമ്പൻ വ്യവസായികൾ ബഹിരാകാശത്തേക്ക്​ കുതിക്കാനൊരുങ്ങു​േമ്പാൾ ആദ്യം എത്താൻ മത്സരിച്ച്​ പ്രമുഖർ. ആമസോൺ കമ്പനി ഉടമ ജെഫ്​ ബിസോസ്​ ജൂലൈയിൽ ബഹിരാകാശ യാത്ര നടത്തുമെന്ന്​ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടെ പോരാൻ താൽപര്യമുള്ളവർക്കായി ടിക്കറ്റ്​ വിൽപനയും പൂർത്തിയായി. കോടികൾ മിടക്ക്​ ആ ടിക്കറ്റ്​ ആരോ വാങ്ങുകയും ചെയ്​തിട്ടുണ്ട്​​​. എന്നാൽ, ബിസോസ്​ പുറപ്പെടുംമു​​െമ്പ താൻ ബഹിരാകാശം കീഴടക്കുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്​ ഇംഗ്ലീഷ്​ വ്യവസായിയും വിർജിൻ ഗാലക്​റ്റിക്​ ഉടമയുമായ റിച്ചാഡ്​ ബ്രാൻസൺ.

വിർജിൻ ഗാലക്​റ്റിക്​ നിർമിച്ച വി.എസ്​.എസ്​ യൂനിറ്റി ബഹിരാകാശ പേടകത്തിലാകും ബ്രാൻസ​െൻറ യാത്ര, അതും ജൂലൈ 11ന്​. സ്വകാര്യമേഖലയിലെ ആദ്യ ബഹിരാകാശ വാഹനമായാണ്​ ബ്രാൻസ​െൻറ വി.എസ്​.എസ്​ യൂനിറ്റി ആകാശത്തേക്ക്​ കുതിക്കുന്നത്​. ബഹിരാാകാശ വിനോദസഞ്ചാര രംഗത്ത്​ ചരിത്രം പിറക്കു​േമ്പാൾ ആദ്യ വാഹനം ത​െൻറയാകണം എന്നതാകണം അദ്ദേഹത്തി​െൻറ ചിന്ത. ഭൂമിയുടെ വായുമണ്​ഡലത്തിനുമപ്പുറത്തേക്ക്​ ത​െൻറ വാഹനം പോകുമെന്ന്​ ബ്രാൻസൺ അവകാശപ്പെടുന്നു.

ഓൺലൈൻ വിൽപന രംഗത്തെ ബഹുരാഷ്​ട്ര ഭീമനായ ആമസോണിനു കീഴിൽ 'ബ്ലൂ ഒറിജിൻ' പേടകത്തിലേറിയാകും ബിസോസ്​ യാത്രയാകുക. അതുപക്ഷേ, അൽപം വൈകി ജൂലൈ 20ന്​. സഹോദരൻ മാർക്​, വനിത പൈലറ്റ്​ വാലി ഫങ്ക്​ എന്നിവരും ഒപ്പം പേരുവെളിപ്പെടുത്താത്ത യാത്രികനുമുണ്ടാകും. 2.8 കോടി ഡോളറാണ് (215 കോടി രൂപ)​ ഈ അജ്​ഞാതൻ ടിക്കറ്റ്​ വകയിൽ ബിസോസിന്​ നൽകിയത്​.

ബഹിരാകാശ പേടക നിർമാണത്തിൽ മുൻനിരയിലുള്ള അമേരിക്കൻ വ്യവസായി ഇലോൺ മസ്​കും ഈ രംഗത്ത്​ സജീവമായുണ്ട്​. ബഹിരാകാശ വിനോദ സഞ്ചാരം ജനകീയമായി മാറിയാൽ അതിവേഗം ഇത്​ 300 കോടി ഡോളർ (22,408 കോടി രൂപ) വ്യവസായമായി മാറുമെന്നാണ്​ പ്രവചനം.

ബ്രാൻസൺ പ്രഖ്യാപിച്ച യാത്ര പക്ഷേ, വളരെ ഹൃസ്വമാകുമെന്ന പ്രത്യേകതയുണ്ട്​. ബഹിരാകാശത്ത്​ 11 സെക്കൻഡ്​ മാത്രമാകും ചെലവഴിക്കുക. രണ്ട്​ പൈലറ്റുമാർ, നാല്​ വിദഗ്​ധർ എന്നിവരും ബ്രാൻസണൊപ്പമുണ്ടാകും.

അടുത്ത വർഷം വാണിജ്യാടിസ്​ഥാനത്തിൽ രണ്ട്​ യാത്രകൾ കൂടി വിർജിൻ ഗാലക്​റ്റിക്​ പദ്ധതിയിട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeff BezosBransonspace trip
News Summary - Branson aims to make space trip on July 11, ahead of Bezos
Next Story