റഷ്യൻ എണ്ണ ഇടപാടിലൂടെ ഇന്ത്യയിൽ ലാഭമുണ്ടാക്കുന്നത് ബ്രാഹ്മണർ; വിമർശനവുമായി ട്രംപിന്റെ ഉപദേഷ്ടാവ്
text_fieldsപീറ്റർ നവാരോ
വാഷിങ്ടൺ: റഷ്യയുമായുള്ള എണ്ണ ഇടപാടിൽ വീണ്ടും വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ്. വൈറ്റ് ഹൗസ് ട്രേഡ് ആൻഡ് മാൻഫാക്ചറിങ് ഉപദേഷ്ടാവ് പീറ്റർ നവാരോയാണ് വിമർശനം ഉന്നയിച്ചത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഇന്ത്യയിലെ ഉയർന്ന ജാതിക്കാരായ ബ്രാഹ്മണരാണ് എണ്ണ ഇടപാടിലൂടെ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്നതെന്ന വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ക്രംലിന്റെ അലക്കുശാല മാത്രമാണ് ഇന്ത്യയെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. ഇന്ത്യക്കാരുടെ ചെലവിൽ ബ്രാഹ്മണരാണ് ലാഭമുണ്ടക്കുന്നത്. ഇത് തടയേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
യു.എസ് ഭീഷണിക്ക് വഴങ്ങില്ല; കുറഞ്ഞ വിലക്ക് എവിടെ നിന്ന് എണ്ണ ലഭിച്ചാലും വാങ്ങുമെന്ന് ഇന്ത്യ
ന്യൂഡൽഹി: കുറഞ്ഞ വിലക്ക് എവിടെ നിന്ന് ലഭിച്ചാലും ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കുമേൽ 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം നീതികരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജസംരക്ഷണം ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 50 ശതമാനം തീരുവ ഡോണൾഡ് ട്രംപ് ചുമത്തിയതിന് ശേഷം ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.റഷ്യ അടക്കമുള്ള നിരവധി രാജ്യങ്ങളുമായുള്ള പങ്കാളിത്തം എണ്ണ വിപണിയിൽ സുസ്ഥിരത കൊണ്ടു വരാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് യു.എസ് തീരുമാനം നീതികരിക്കാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരമെന്നത് ഇന്ത്യയുടെ അവകാശമാണ്. ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരും. നിലവിലെ സാഹചര്യം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യു.എസ് ഭീഷണിക്കിടെ അധിക ഡിസ്കൗണ്ടിൽ ഇന്ത്യക്ക് എണ്ണ നൽകുമെന്ന് റഷ്യ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

