അമ്മ അടിക്കുമെന്ന് പേടിച്ച് അപാർട്മെന്റിന്റെ അഞ്ചാംനിലയിൽ നിന്ന് ചാടിയ ആറുവയസുകാരന് ഗുരുതര പരിക്ക്
text_fieldsബെയ്ജിങ്: ചൈനയിൽ അമ്മയുടെ മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ ആറുവയസുകാരൻ അപാർട്മെന്റിന്റെ അഞ്ചാംനിലയിൽ നിന്ന് താഴേക്ക് ചാടി.ജൂൺ 25ന് കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലാണ് സംഭവം. അപാർട്മെന്റിന്റെ പുറത്തുള്ള എയർ കണ്ടീഷനിങ് യൂനിറ്റിൽ നിന്നാണ് കുട്ടി താഴേക്ക് ചാടിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വടിയെടുത്ത് അമ്മ അടിക്കുമെന്ന് പേടിച്ചാണ് കുട്ടി താഴേക്ക് ചാടിയത്. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നൽ കുട്ടി താഴേക്ക് വീഴുമെന്ന് പേടിച്ച് വീടിനകത്തേക്ക് പോകാൻ ആവശ്യപ്പെട്ടാണ് അമ്മ വടിയെടുത്ത് അടിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തോടെ രാജ്യത്ത് കുട്ടികളെ സംരക്ഷിക്കുന്ന നിയമം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കുട്ടിയുടെ പിതാവ് മറ്റൊരു നഗരത്തിലാണ് ജോലി ചെയ്യുന്നത്. അപാർട്മെന്റിൽ അമ്മയും കുട്ടിയും മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

