Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Diamond
cancel
Homechevron_rightNewschevron_rightWorldchevron_rightകൈപ്പത്തിയോളം...

കൈപ്പത്തിയോളം വലിപ്പം, 1174 കാരറ്റ്​; ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളിലൊന്ന്​ ബോട്​സ്വാനയിൽനിന്ന്​ വീണ്ടും കണ്ടെത്തി

text_fields
bookmark_border

ഗാബറോൺ: ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉൽപ്പാദക രാജ്യമായ ബോട്​സ്വാനയിൽനിന്ന്​ വീണ്ടും വലിയ വജ്രം കണ്ടെത്തി. 1,174 കാരറ്റി​െൻറ വജ്രക്കല്ലാണ്​ കണ്ടെത്തിയത്​. കഴിഞ്ഞമാസം ലോകത്തിലെതന്നെ ഏറ്റവും വലിയ വജ്രക്കല്ലുകളിലൊന്ന്​ ബോട്​സ്വാനയിൽനിന്ന്​ കണ്ടെടുത്തിരുന്നു.

ജൂൺ 12നാണ്​ കനേഡിയൻ ഡയമണ്ട്​ കമ്പനിയായ ലുകാര പുതിയ വജ്രം കണ്ടെടുത്തത്​. മനുഷ്യ​െൻറ കൈപ്പത്തിയോളം വലിപ്പമുള്ളതായാണ്​ വിവരം.

വജ്രക്കല്ല്​ കമ്പനി രാജ്യത്തെ കാബിനറ്റിൽ സമർപ്പിച്ചു. ബോട്​സ്വാനക്കും കമ്പനിക്കും ഇത്​ ചരിത്ര നിമിഷമാണെന്ന്​ മാനേജിങ്​ ഡയറക്​ടർ നസീം ലാഹ്​രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രക്കല്ലായി ഇത്​ മാറു​െമന്നാണ്​ വിവരം.

ഇതുവരെ ലഭിച്ച വജ്രക്കല്ലുകളുടെ വലിപ്പത്തി​െൻറ അടിസ്​ഥാനത്തിൽ ഇത്​ മൂന്നാം സ്​ഥാനത്തെത്തുമെന്ന്​ ലാഹ്​രി എ.എഫ്​.പി​യോട്​ പറഞ്ഞു.

കഴിഞ്ഞമാസം ബോട്​സ്വാനൻ വജ്രകമ്പനിയായ ഡേബ്​സ്വാനാണ്​ ഏറ്റവും വലിയ വജ്രങ്ങളിലൊന്ന്​ കണ്ടെടുത്തത്​. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രമെന്ന്​ അവകാശപ്പെട്ട അത്​ 1098 കാരറ്റ്​ ആയിരുന്നു. അതിനെ മറികടക്കുന്നതാണ്​ ഇപ്പോൾ കണ്ടെത്തിയ വജ്രം.

ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളുടെ ഉറവിടമായി മാറിയിരിക്കുകയാണ്​ ബോട്​സ്വാന. വലിയ പത്ത്​ വജ്രങ്ങളിലെ ആറെണ്ണവും ബോട്​സ്വാനയിൽനിന്നാണ്​.

1905ൽ ദക്ഷിണാഫ്രിക്കയിൽനിന്ന്​ കണ്ടെത്തിയ 3106 കാരറ്റി​െൻറ കള്ളിനൽ വജ്രമാണ്​ ലോകത്തിലെ ഏറ്റവും വലിയ വജ്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiamondBotswana
News Summary - Botswana Unearths Second Huge Diamond In Weeks
Next Story