Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബോസ്റ്റണിൽ...

ബോസ്റ്റണിൽ പാലത്തിൽവെച്ച് തീവണ്ടിക്ക് തീപിടിച്ചു; നദിയിലേക്ക് എടുത്തുചാടി യുവതി, ഞെട്ടിക്കും ദൃശ്യങ്ങൾ

text_fields
bookmark_border
ബോസ്റ്റണിൽ പാലത്തിൽവെച്ച് തീവണ്ടിക്ക് തീപിടിച്ചു; നദിയിലേക്ക് എടുത്തുചാടി യുവതി, ഞെട്ടിക്കും ദൃശ്യങ്ങൾ
cancel

വാഷിങ്ടൺ: യു.എസ് നഗരമായ ബോസ്റ്റണിന്റെ പ്രാന്തപ്രദേശത്ത് ട്രെയിനിന് തീപിടിച്ചു. പാലത്തിന് മുകളിൽവെച്ചാണ് തീപിടിത്തമുണ്ടായത്. ട്രെയിനിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വെള്ളിയാഴ്ചയാണ് ട്രെയിനിൽ തീപിടിത്തമുണ്ടായത്. തുടർന്ന് 200ഓളം പേരെ ട്രെയിനിൽ നിന്നും ഒഴിപ്പിച്ചു. ട്രെയിനിന്റെ വി​ൻഡോയിലൂ​ടേയാണ് ഭൂരിപക്ഷം പേരെയും പുറത്തെത്തിച്ചത്. ഇതിനിടെ ഒരു സ്ത്രീ നദിയിലേക്ക് ചാടുകയായിരുന്നു. ട്രെയിനിലെ ഇരുമ്പ് പാളികൾ ഉരഞ്ഞാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന.

ഓറഞ്ച് ലൈൻ ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് മാസുഷെട്സ് ബേ ട്രാൻസ്​പോർട്ട് അതോറിറ്റിയും സ്ഥിരീകരിച്ചു. വെല്ലിങ്ടൺ&അസംബ്ലി സ്റ്റേഷന് സമീപത്തുവെച്ച് ട്രെയിനിലെ ബോഗികളിൽ നിന്നും പുക ഉയരുകയായിരുന്നു. അപകടത്തിൽ ഒരാൾക്കും പരിക്കേറ്റി​ട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ ഒരു സ്ത്രീ ട്രെയിനിൽ നിന്നും സമീപത്തെ നദിയിലേക്ക് എടുത്തുചാടുന്നതിന്റെ വിഡിയോയുമുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train Fire
News Summary - Boston Train Catches Fire Atop Bridge, Woman Jumps Into River
Next Story