Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനക്കാരിയുടെ വിവാഹസുദിനത്തിൽ പിരിച്ചുവിടൽ നോട്ടീസയച്ച് ​ബോസ്

text_fields
bookmark_border
woman
cancel

ഇന്നത്തെ കാലത്ത് ജോലി പോകാൻ സമയവും കാലവുമില്ലല്ലോ. ഇത്തരം ‘ഹയർ ആൻഡ് ഫയർ’ സമ്പ്രദായം പലരേയും പല തരത്തിലാണ് തകർക്കുന്നതും. ബ്രിട്ടീഷ് വധുവിനുണ്ടായ അനുഭവം ഒരേസമയം അമ്പരപ്പും രോഷവും ഉണ്ടാക്കുന്നാണ്. ജീവിതത്തിലെ ഏറ്റവും ആഹ്ലാദഭരിത മുഹൂർത്തമായ തന്റെ വിവാഹദിനമാണ് പിരിച്ചുവിടാൻ തൊഴിലുടമ തെരഞ്ഞെടുത്തതെന്ന്, ടി.വി ഷോയിൽ വെളിപ്പെടുത്തുകയാണ് ഒരു ബ്രിട്ടീഷ് യുവതി.

വിവാഹവിരുന്നിനിടെ വാട്സ് ആപ്പ് സന്ദേശമായി പിരിച്ചുവിടൽ അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്നും തന്റെ വിവാഹമാണെന്ന് അറിഞ്ഞു​കൊണ്ടാണ് ഈ പണി ചെയ്തതെന്നും അവർ വിവരിക്കുന്നു. ‘‘വിവാഹദിനമായതിനാൽ ഫോണിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഒരു ഇടവേളയിൽ, ആരൊക്കെ ആശംസകളയച്ചുവെന്ന് നോക്കിയപ്പോൾ ഓഫിസ് ഗ്രൂപ്പുകളിൽനിന്നെല്ലാം എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു.

തുടർന്ന് പരിശാധിച്ച​പ്പോളാണ് ബോസിന്റെ പിരിച്ചുവിടൽ സ​ന്ദേശം കണ്ടത്. വിവാഹ ആശംസകൾക്കൊപ്പം പിരിച്ചുവിട്ടു​കൊണ്ടുള്ള സന്ദേശവും അയക്കാൻ കാണിച്ച ആ ക്രൂരതയാണ് ശ്രദ്ധേയം’’ -യുവതി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Boss sends termination notice on employee's wedding day
Next Story