ലോകത്തെ 100 ശ്രദ്ധേയ പുസ്തകങ്ങളിൽ മൂന്ന് ഇന്ത്യൻ എഴുത്തുകാരുടെ കൃതികൾ
text_fieldsRepresentative Image
ന്യൂയോർക്: മലയാളി വേരുകളുള്ള ഇന്ത്യൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ദീപ ആനപ്പാറയുടെ 'ജിൻ പെട്രോൾ ഓൺ ദ പർപ്ൾ ലൈൻ' എന്ന കൃതി ഉൾപ്പെടെ വിമർശന പ്രശംസ ഏറ്റുവാങ്ങിയ മൂന്ന് ഇന്ത്യൻ എഴുത്തുകാരുടെ കൃതികൾ ന്യൂയോർക് ടൈംസിെൻറ 2020ലെ 100 ശ്രദ്ധേയമായ പുസ്തകങ്ങളിൽ ഇടംപിടിച്ചു.
ഇന്ത്യൻ വംശജനായ മേഘ മജുംദാറിെൻറ 'എ ബേണിങ്', സാമന്ത് സുബ്രഹ്മണ്യെൻറ ' ഡോമിനൻറ് കാരക്ടർ' എന്നിവയാണ് ലോകത്തെ മികച്ച 100 പുസ്തകങ്ങളിൽ ഇടംപിടിച്ച ഇന്ത്യൻ കൃതികൾ. അടുത്തിടെ പുറത്തിറങ്ങിയ മുൻ യു.എസ് പ്രസിഡൻറ് ബരാക് ഒബാമയുടെ ആത്മകഥയായ ' എ പ്രോമിസ്ഡ് ലാൻഡ്' എന്ന കൃതിയും കൂട്ടത്തിലുണ്ട്.
ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ കഥ, കവിത, നോവൽ എന്നിവയെ നിരൂപണം ചെയ്ത് ന്യൂയോർക് ടൈംസിെൻറ എഡിറ്റർമാരാണ് മികച്ച 100 പുസ്തകങ്ങൾ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

