Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബോംബുണ്ടാക്കാൻ...

ബോംബുണ്ടാക്കാൻ പഠിപ്പിക്കുന്നതിനിടെ സ്​ഫോടനം; 30 തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ബോംബുണ്ടാക്കാൻ പഠിപ്പിക്കുന്നതിനിടെ സ്​ഫോടനം; 30 തീവ്രവാദികൾ കൊല്ലപ്പെട്ടു
cancel

കാബൂൾ: ബോംബുണ്ടാക്കാൻ പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്​ഫോടനത്തിൽ 30 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്​ഗാനിസ്​താനിലെ ബാൽക്​ പ്രവിശ്യയിലെ പള്ളിയിലാണ്​ സ്​ഫോടനമുണ്ടായത്​. ആറ്​ വിദേശികളുൾപ്പടെ 30 ​േപർ കൊല്ലപ്പെട്ടുവെന്ന്​ അഫ്​ഗാൻ നാഷണൽ ആർമി അറിയിച്ചു.

ദൗലത്താബാദ്​ ജില്ലയിലെ ക്വിറ്റലാക്​ ഗ്രാമത്തിലാണ്​ സംഭവമുണ്ടായത്​. സ്​ഫോടനത്തിൽ കൊല്ലപ്പെട്ട വിദേശികളെ തിരിച്ചറിയാൻ സാധിച്ചി​ട്ടില്ലെന്ന്​ അഫ്​ഗാൻ സൈന്യം അറിയിച്ചു. ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം ചിതറിപോയെന്ന്​ സൈന്യം വ്യക്​തമാക്കി.

ബോംബുകളും മൈനുകളും നിർമിക്കാനായി വിദഗ്​ധർ ക്ലാസുകൾ നയിച്ചിരുന്നുവെന്നാണ്​ പൊലീസ്​ വ്യക്​തമാക്കുന്നത്​. താലിബാനും സർക്കാറും തമ്മിലുള്ള സമാധാന ചർച്ചകൾ ആരംഭിച്ചതിനെ തുടർന്ന്​ അഫ്​ഗാനിലെ സംഘർഷങ്ങളിൽ അയവു വന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blastBomb Making
News Summary - Bomb-making class turns into blast site, 30 Taliban terrorists killed
Next Story