Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാഖിൽ ഈദ്​...

ഇറാഖിൽ ഈദ്​ ഷോപ്പിങ്ങിനെത്തിയവർക്ക് നേരെ ബോംബാക്രമണം, 35 മരണം

text_fields
bookmark_border
ഇറാഖിൽ ഈദ്​ ഷോപ്പിങ്ങിനെത്തിയവർക്ക് നേരെ ബോംബാക്രമണം, 35 മരണം
cancel
camera_alt

ചി​ത്രം : ​റോയി​ട്ടേഴ്​സ്​

ബഗ്​ദാദ്​: ഇറാഖ്​ നഗരമായ സദ്​റിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ മരണം 35 ആയി. തിങ്കളാഴ്​ച വൈകുന്നേരം ഈദ്​ ഷോപ്പിങ്ങിനിറങ്ങിയവരാണ്​ ആക്രമണത്തിന്​ ഇരയായത്​. പലരുടെയും മൃതദേഹങ്ങൾ ചിന്നിത്തെറിച്ച നിലയിലാണ്​ കണ്ടെത്തിയത്​. സ്​ഫോടനത്തി​െൻറ ഉത്തരവാദിത്വം ഐ.എസ്​ ഏറ്റെടുത്തതായാണ്​ റിപ്പോർട്ടുകൾ.

60ലേറെപ്പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. പലരും ഗുരുതരാവസ്ഥയിലാണ്​. മരണസംഖ്യ ഇനിയും ഉയരുമെന്നാണ്​ വിലയിരുത്തൽ. സദ്​ർ നഗരത്തിലെ വഹൈലാത്ത്​ മാർക്കറ്റിലാണ്​ സ്​ഫോടനം നടന്നത്​.

പ്രാദേശികമായി നിർമിച്ച ബോംബാണ്​ സ്​ഫോടനത്തിന്​ ഉപയോഗിച്ചതെന്നാണ്​ ഇറാഖ്​ ആഭ്യന്തര മന്ത്രാലയത്തി​െൻറ വിശദീകരണം. കൊടൂര കുറ്റ കൃത്യമാണ്​ രാജ്യത്ത്​ നട​ന്നതെന്നും അപലപിക്കുന്നതായും ഇറാഖ്​ പ്രസിഡൻറ്​ ബർഹം സാലിഹ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isisBomb blastiraq bomb blast
News Summary - Bomb blast kills at least 35 people in Baghdad
Next Story