ജുമുഅ നമസ്കാരത്തിനിടെ പാകിസ്താനിൽ ചാവേർ സ്ഫോടനം; അഞ്ചു മരണം, നിരവധി പേർക്ക് പരിക്ക്
text_fieldsഇസ്‍ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ മദ്റസയിൽ ജുമുഅ നമസ്കാരത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. റമദാൻ വ്രതം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം. ഖൈബർ പഖ്തൂഖ പ്രവിശ്യയിലെ ദാറുൽ ഉലൂം ഹഖാനിയ മദ്റസയിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതപുരോഹിതൻ ഉൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്. ചാവേർ സ്ഫോടനത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അപലപിച്ചു.
മദ്റസയിലെ പ്രധാന ഹാളിൽ ആളുകൾ ജുമുഅ നമസ്കാരം നിർവഹിക്കുമ്പോഴാണ് സ്ഫോടനം നടന്നത്. ചാവേറാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
1947ൽ മൗലാന അബ്ദുൽ ഹഖ് ഹഖാനി സ്ഥാപിച്ച മദ്റസയാണ് സ്ഫോടനത്തിൽ തകർന്നത്. ഏതാനും വിദ്യാർഥികൾക്ക് പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ വധശ്രമത്തിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നതിന് പിന്നാലെ ഈ മദ്റസ നിരീക്ഷണത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

