Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തെ​രഞ്ഞെടുപ്പ്​ ജയിക്കണം, അല്ലെങ്കിൽ മരണമോ ജയിലോ- മൂന്നു സാധ്യതകൾ മാത്രം മുന്നിലെന്ന് ബ്രസീൽ​ പ്രസിഡന്‍റ്​ ബൊൾസനാരോ
cancel
Homechevron_rightNewschevron_rightWorldchevron_rightതെ​രഞ്ഞെടുപ്പ്​...

തെ​രഞ്ഞെടുപ്പ്​ ജയിക്കണം, അല്ലെങ്കിൽ മരണമോ ജയിലോ- മൂന്നു സാധ്യതകൾ മാത്രം മുന്നിലെന്ന് ബ്രസീൽ​ പ്രസിഡന്‍റ്​ ബൊൾസനാരോ

text_fields
bookmark_border

സവോ പോളോ: 2022ലെ ബ്രസീൽ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ ജയിക്കാനായില്ലെങ്കിൽ അറസ്​റ്റോ കൊലപാതകമോ ആണ്​ തന്നെ കാത്തിരിക്കുന്നതെന്ന്​ ബ്രസീൽ​ പ്രസിഡന്‍റ്​ ജയ്​ർ ബൊൾസനാരോ. സുവിശേഷ നേതാക്കളുടെ യോഗത്തിലെ ​അഭിപ്രായ പ്രകടനങ്ങളെ കുറിച്ച്​ പ്രതികരിക്കവെയാണ്​ താൻ കൊല്ലപ്പെ​േട്ടക്കുമെന്ന മുന്നറിയിപ്പ്​. 2018ൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ബൊൾസനാരോക്ക്​ കുത്തേറ്റിരുന്നു.

വൈകാതെ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജ്യത്ത്​ ബൊൾസനാരോക്ക്​ ജനപ്രിയത ഏറെ കുറവാണ്​. വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ സാധ്യത കുറവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അത്​ മറികടക്കാനുള്ള തന്ത്രമായാണോ പുതിയ പ്രസ്​താവനയെന്ന്​ പ്രതിപക്ഷം സംശയിക്കുന്നു.

രാജ്യത്തെ ഗോത്ര വർഗക്കാരുടെ ഭൂമിക്കു മേലുള്ള അവകാശം വെട്ടിക്കുറച്ച്​ പുതിയ നിയമം ബ്രസീൽ സർക്കാർ പാസാക്കാനിരിക്കെ പ്രതിഷേധവുമായി ഗോത്രവർഗ നേതാക്കൾ തലസ്​ഥാന നഗരത്തിൽ സംഗമിച്ചിരുന്നു. ഇവർ തനിക്കെതിരെ ഭീഷണി ഉയർത്തുന്നുവെന്നാണ്​ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BolsonaroBrazil Prezwill be arrested or killedwin next election
News Summary - Bolsonaro says he will either be arrested, killed or win Brazil's next election
Next Story