പാകിസ്താനിലെ കെമിക്കൽ ഫാക്ടറിയിലെ ബോയിലർ സ്ഫോടനത്തിൽ 15 മരണം
text_fieldsലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഒരു ഫാക്ടറിയുടെ ബോയിലർ പൊട്ടിത്തെറിച്ച് 15 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ലാഹോറിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ പഞ്ചാബിലെ ഫൈസലാബാദ് ജില്ലയിലാണ് അപകടം.
മാലിക്പൂർ പ്രദേശത്തെ ഒരു കെമിക്കൽ ഫാക്ടറിയിലെ ബോയിലർ ശക്തമായ സ്ഫോടനത്തിൽ സമീപത്തുള്ളതുർപ്പടെ കെട്ടിടം തകർന്നതായി ഫൈസലാബാദ് ഡെപ്യൂട്ടി കമീഷണർ രാജാ ജഹാംഗീർ അൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതുവരെ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിരിക്കാമെന്ന് ഭയപ്പെടുന്നു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന തിരക്കിലാണ്. മുഴുവൻ സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുവെന്നും കമീഷണർ പറഞ്ഞു.
കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനത്തിൽ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതിൽ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഫൈസലാബാദ് കമീഷണറിൽ നിന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

