Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക​റു​ത്ത...

ക​റു​ത്ത വ​ര്‍​ഗ​ക്കാ​രി​യാ​യ ഗ​ര്‍​ഭി​ണി​യെ പൊ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

text_fields
bookmark_border
Bodycam video shows Ohio police fatally shooting pregnant black woman
cancel

അ​മേ​രി​ക്ക​യി​ല്‍ ക​റു​ത്ത വ​ര്‍​ഗ​ക്കാ​രി​യാ​യ ഗ​ര്‍​ഭി​ണി​യെ പൊ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ആ​ഗ​സ്റ്റ് 24ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ബ്ലെ​ന്‍​ഡ​ന്‍ ടൗ​ണ്‍​ഷി​പ്പ് പൊ​ലീ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് പു​റ​ത്തു​വി​ട്ട​ത്. താ​കി​യ യം​ഗ്(21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ യു​വ​തി മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് ക​ട​യു​ട​മ ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പൊ​ലീ​സി​നെ​യും വി​ളി​ച്ചു​വ​രു​ത്തി. ഇ​വി​ടെ​യെ​ത്തി​യ പൊ​ലീ​സ് കാ​റി​നു​ള്ളി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ആ​വ​ശ്യം നി​ര​സി​ച്ച യു​വ​തി വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ള്‍ പൊലീ​സ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​ക്ക് വെ​ടി​യേ​റ്റ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ര്‍ ക​ട​യി​ല്‍ ഇ​ടി​ച്ചു​നി​ന്നു. ഉ​ട​ന്‍​ത​ന്നെ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട താ​കി​യ യം​ഗ. അ​തേ​സ​മ​യം, യു​വ​തി​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളും അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു.

ഇ​വ​ർ​ക്കെ​തി​രെ ഒ​ഹാ​യോ ബ്യൂ​റോ ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിരിക്കയാണ്. ഒഹായോ അറ്റോർണി ജനറലി​െൻറ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനോട് വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ബ്ലെൻഡൺ ടൗൺഷിപ്പ് പൊലീസ് ഡിപ്പാർട്ട്‌മെൻറ് ആവശ്യപ്പെട്ടിരിക്കുകയാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingPregnantblack woman
News Summary - Bodycam video shows Ohio police fatally shooting pregnant black woman
Next Story