Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്‌പെയിന്‍ തീരത്ത്...

സ്‌പെയിന്‍ തീരത്ത് കുട്ടിയടക്കം എട്ടു കുടിയേറ്റക്കാരുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
സ്‌പെയിന്‍ തീരത്ത് കുട്ടിയടക്കം എട്ടു കുടിയേറ്റക്കാരുടെ മൃതദേഹം കണ്ടെത്തി
cancel

മാഡ്രിഡ്: സ്‌പെയിനിന്റെ തെക്കന്‍ തീരത്ത് മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ എട്ട് കുടിയേറ്റക്കാരുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ചക്കും ചൊവ്വാഴ്ച രാവിലെക്കും ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

ബോട്ടുകളില്‍ എത്തി മുങ്ങിപ്പോയതാകാമെന്ന് അല്‍മേറിയ അധികൃതര്‍ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൊറോക്കോയില്‍ നിന്നോ അള്‍ജീരിയയില്‍ നിന്നോ പുറപ്പെട്ടവരാകാമെന്ന് കരുതുന്നു. യൂറോപ്പിലെത്താന്‍ പടിഞ്ഞാറന്‍ മെഡിറ്ററേനിയനിലൂടെ 200 കിലോമീറ്ററാണ് താണ്ടേണ്ടത്.

ഈ വര്‍ഷം ഇതുരെ കുടിയേറ്റക്കാരും അഭയാര്‍ഥികളുമായി 10,701 പേര്‍ സ്‌പെയിനിലും ബലേറിക് ഐലന്‍ഡ്‌സിലും കടല്‍ മാര്‍ഗം എത്തിയെന്നാണ് കണക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantsSpain
News Summary - bodies of eight migrants found off spain coast
Next Story