യു.എസിൽ തടാകത്തിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
text_fieldsന്യൂയോർക്ക്: യു.എസിൽ തടാകത്തിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. സിദ്ധാന്ദ് ഷാ(19), ആര്യൻ വൈദ്യ(20) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 15 നാണ് ഇവരെ തടാകത്തിൽ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ഇന്ത്യാന പൊളിസിൽ നിന്ന് 60 മൈൽ അകലെയുള്ള മൊൻറൗ തടാകത്തിൽ ബോട്ടിങിനെത്തിയതായിരുന്നു ഇരുവരും.
ഒരാൾ വെള്ളിത്തിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെയാളും ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തിരിച്ചിടിയായി. ശക്തമായ കാറ്റും തിരച്ചിലിന് തടസ്സമാവുകയായിരുന്നു. രണ്ടു ദിവസം സർവ സന്നാഹങ്ങളും ഉപയോഗിച്ചുള്ള തിരച്ചിലന് ശേഷമാമണ് 18ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും ഇന്ത്യാന യൂനിവേഴ്സിറ്റിയിലെ കെല്ലി സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർഥികളായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

