Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പശ്​ചിമ സഹാറയിൽ ബോട്ട്​ മുങ്ങി സ്​ത്രീകളും കുട്ടികളുമുൾപെടെ 42 അഭയാർഥികൾ മരിച്ചു
cancel

പശ്​ചിമ സഹാറയിൽ ബോട്ട്​ മുങ്ങി സ്​ത്രീകളും കുട്ടികളുമുൾപെടെ 42 അഭയാർഥികൾ മരിച്ചു

text_fields
bookmark_border

മഡ്രിഡ്​: പശ്​ചിമ സഹാറയിൽനിന്ന്​ യൂറോപിലേക്ക്​ പുറപ്പെട്ട അഭയാർഥികളുടെ ബോട്ട്​ അറ്റ്​ലാന്‍റികിൽ മുങ്ങി 30 സ്​ത്രീകളും എട്ട്​ കുട്ടികളുമുൾ​െപടെ 42 പേർ മരിച്ചതായി സംശയം. പശ്​ചിമ സഹാറയിലെ ദഖ്​ലക്കടുത്താണ്​ സംഭവം. ബോട്ടിലുണ്ടായിരുന്ന 10 പേരെ മാത്രമാണ്​ രക്ഷപ്പെടുത്താനായത്​.

ആഫ്രിക്കയിൽനിന്ന്​ അഭയാർഥികൾ കൂട്ടമായി യൂറോപിലേക്ക്​ കടക്കുന്ന കേന്ദ്രങ്ങളിലൊന്നാണ്​ മൊറോക്കോ തങ്ങളുടെതെന്ന്​ അവകാശപ്പെടുന്ന പശ്​ചിമ സഹാറ. കഴിഞ്ഞ ദിവസം സമാനമായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബോട്ട്​ മറിഞ്ഞ്​ നിരവധി ​േ​പരെ കാണാതായിരുന്നു. 30 പേരെ രക്ഷപ്പെടുത്തിയ ഇവിടെ 59 പേർക്കായി തിരച്ചിൽ തുടരുകയാണ്​.

ആഫ്രിക്കയുടെ പശ്​ചിമ മേഖലകളിൽനിന്ന്​ സ്​പെയിനിലെ കാനറി ദ്വീപ്​ വഴി യൂറോപി​േലക്ക്​ കടക്കാൻ ശ്രമിക്കുന്ന അഭയാർഥികൾ ഏറെയാണ്​. ഒട്ടും സുരക്ഷിതമല്ലാത്ത പഴഞ്ചൻ ബോട്ടുകളിലെ യാത്ര ദുരന്തത്തിൽ കലാശിക്കുന്നത്​ തുടർക്കഥയാണ്​. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം ഇവിടെ 250 ലേറെ പേർ മുങ്ങിമരിച്ചതായി യു.എൻ കുടിയേറ്റ സംഘടന പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Boat capsizes off Western Sahara, 42 migrants feared dead
Next Story