പശ്ചിമേഷ്യൻ തീരത്ത് ഇസ്രായേൽ ചരക്കുകപ്പലിൽ സ്ഫോടനം
text_fieldsദുബൈ: അമേരിക്കയും ഇറാനും തമ്മിൽ പിരിമുറുക്കം കനക്കുന്നതിനിടെ പശ്ചിമേഷ്യൻ തീരത്തിന് സമീപം ഇസ്രായേൽ ചരക്കുകപ്പലിൽ സ്ഫോടനം. കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനത്തെത്തുടർന്ന് ഏറ്റവും അടുത്തുള്ള തുറമുഖത്തേക്ക് കപ്പൽ അടുപ്പിച്ചു.
എം.വി ഹേലിയസ് റേ എന്ന കപ്പലിലാണ് സ്ഫോടനം നടന്നതെന്ന് സമുദ്ര രഹസ്യാന്വേഷണ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ ദമ്മാമിൽ നിന്നും പുറപ്പെട്ട കപ്പൽ പെട്ടെന്ന് ദിശമാറ്റുകയായിരുന്നു. സ്ഫോടനകാരണം അവ്യക്തമാണെന്നും ഇറാൻ സൈന്യത്തിെൻറ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ബഹ്റൈനിലെ അമേരിക്കൻ നാവികസേന വൃത്തങ്ങൾ അറിയിച്ചു.
സ്ഫോടനത്തിെൻറ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും രണ്ട് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ കപ്പലിൽ ദ്വാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തെൽ അവീവ് ആസ്ഥാനമായുള്ള റേ ഷിപ്പിങ് ലിമിറ്റഡ് എന്ന കമ്പനിയുടേതാണ് കപ്പൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

