Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kabul airport attack
cancel
Homechevron_rightNewschevron_rightWorldchevron_rightകാബൂൾ...

കാബൂൾ വിമാനത്താവളത്തിന്​​ സമീപം​ ഇരട്ട സ്​ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു

text_fields
bookmark_border

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന്​ സമീപം ഇരട്ട സ്ഫോടനം നടന്നതായി യു.എസ് സൈന്യം സ്​ഥിരീകരിച്ചു. നിരവധി പേർ മരിച്ചതായും 60ഓളം പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​. ബ്രിട്ടീഷ്​ സേന നിലയുറപ്പിച്ച ഗേറ്റിന്​ സമീപമാണ് ഒരു​ സ്​ഫോടനമുണ്ടായത്​. ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന്​ ഈ ഗേറ്റ്​ അടച്ചിരുന്നു.

എയർപോർട്ട് ആക്രമിക്കുമെന്ന് ചാവേറുകൾ ഭീഷണി മുഴക്കിയതായി രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടു​ണ്ടെന്ന്​ യു.എസ്​​ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന്​ കാബൂൾ എയർപോർട്ട് പരിസരം ഉടൻ വിടണമെന്ന് പാശ്ചാത്യ രാജ്യങ്ങൾ വ്യാഴാഴ്ച തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

ആയിരക്കണക്കിന് ആളുകളാണ്​ രാജ്യം വിടാനായി ദിവസവും എയർപോർട്ടിലെത്തുന്നത്​. ആഗസ്റ്റ്​ 15ന്​ താലിബാൻ രാജ്യം കീഴടക്കിയതോടെ, അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന എയർലിഫ്റ്റ് വഴി ഏകദേശം 90,000 അഫ്ഗാനികളും വിദേശികളും പലായനം ചെയ്​തതായാണ്​ കണക്ക്​.

ബ്രിട്ടന്‍റെ മുന്നറിയിപ്പ്​

രാജ്യംവിടാൻ ആയിരങ്ങൾ കാത്തിരിക്കുന്ന കാബൂൾ വിമാനത്താവളത്തിൽ അടുത്തുതന്നെ ശക്​തമായ ഐ.എസ്​ ഭീകരാക്രമണത്തിന്​ സാധ്യതയുണ്ടെന്ന്​ ബ്രിട്ടൻ മുന്നറിയിപ്പ്​ നൽകിയിരുന്നു. വിമാനത്താവളത്തി‍ െൻറ ഗേറ്റിന്​ പുറത്ത്​ സുരക്ഷാഭീഷണിയുണ്ടെന്ന്​ അമേരിക്കയും അറിയിച്ചിരുന്നു.

നിലവിൽ കാബൂൾ വിമാനത്താവളം അമേരിക്കൻ സേനയുടെ നിയന്ത്രണത്തിലാണ്​. ഇവിടെ 5800 സൈനികരാണുള്ളത്​. വിമാനത്താവളത്തിന്​ പുറത്ത്​ താലിബാൻ സേനയുടെ കാവലുണ്ട്​. ആഗസ്​റ്റ്​​ 31നുള്ളിൽ സൈനികർ പൂർണമായി പിന്മാറുമെന്ന്​ അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്​.

സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഒഴിപ്പിക്കൽ ഊർജിതമാക്കി. 24 മണിക്കൂറിനിടെ 13,400 പേരെ കൂടി ഒഴിപ്പിച്ചതായി അമേരിക്ക അറിയിച്ചു. താലിബാൻ കാബൂൾ പിടിച്ച ആഗസ്​റ്റ്​​ 14ന്​ ശേഷം ഒരുലക്ഷം പേരെയാണ്​ ഒഴിപ്പിച്ചത്​​. പാകിസ്​താനിലേക്കും അതിർത്തി വഴി നിരവധി പേർ പലായനം ചെയ്യുന്നുണ്ട്​​​. വിദേശസേന അഫ്​ഗാൻ വിടുന്ന 31നകം പലർക്കും വിമാനത്താവളം വഴി അഫ്​ഗാൻ വിടാൻ സാധിക്കുകയില്ലെന്നാണ്​ വിലയിരുത്തൽ.

വിദേശസേന പിന്മാറിയാൽ കാബൂൾ വിമാനത്താവള നടത്തിപ്പിന്​ താലിബാൻ തുർക്കിയോട്​ സാ​ങ്കേതിക സഹായം തേടിയിട്ടുണ്ട്​. കാബൂൾ വിമാനത്താവളത്തിന്​ സമീപം താലിബാൻ കൂടുതൽ സേനയെ വിന്യസിച്ചതായി റിപ്പോർട്ടുണ്ട്​. രാജ്യാന്തര വിമാന സർവിസിനായി കാന്തഹാർ വിമാനത്താവളം തുറന്നുകൊടുത്തതായി അൽജസീറ റിപ്പോർട്ട്​ചെയ്​തു. തജികിസ്​താനിൽനിന്നുള്ള ഡോക്​ടർമാരുടെ സംഘമാണ്​ ആദ്യ വിമാനത്തിൽ ഇവിടെ എത്തിയത്​.

അതേസമയം, കാബൂളിൽ ടോളോ ന്യൂസി‍ െൻറ റിപ്പോർട്ടറെയും കാമറമാനെയും താലിബാൻ മർദിച്ചു. തൊഴിൽരഹിതരായവരെയും തൊഴിലാളികളെയും ചിത്രീകരിക്കുന്നതിനിടെയാണ്​ റിപ്പോർട്ടർ സിയർ സാദിനെയും കാമറമാൻ ബിയിസ്​ മാജിദിയെയും മർദിച്ചത്​. തിരിച്ചറിയൽ കാർഡ്​ കാണിച്ചിട്ടും താലിബാൻ തോക്കുകൊണ്ട്​ അടിച്ചുവെന്നും മൊബൈൽ ഫോൺ എടുത്തുവെന്നും യാദ്​ പറഞ്ഞു. താലിബാൻ അഫ്​ഗാൻ പിടിച്ചശേഷം നിരവധി മാധ്യമപ്രവർത്തകർക്ക്​ മർദനമേറ്റിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talibanafganistan
News Summary - Blast near Kabul airport; Eleven people were reported dead
Next Story