വീട് തെറ്റി ഡോർബെല്ലടിച്ചു; കറുത്ത വർഗക്കാരനായ16 കാരന്റെ തലക്ക് വെടിവെച്ച് 85 കാരൻ; ഗുരുതരാവസ്ഥയിൽ
text_fieldsവാഷിങ്ടൺ: വീട് തെറ്റി ഡോർ ബെല്ലടിച്ച കൗമാരക്കാരനെ വെടിവെച്ച് 85 കാരൻ. യു.എസിലെ മിസോറിയിലാണ് സംഭവം. റാൽഫ് പോൾ യാൾ എന്ന 16 കാരനായ കറുത്ത വർഗക്കാരനാണ് വെള്ളക്കാരനായ ആൻഡ്ര്യൂ ലെസ്റ്ററിന്റെ വെടിയേറ്റത്. രണ്ടു തവണയാണ് ഇയാൾ റാൽഫിനെ വെടിവെച്ചത്. അതിലൊന്ന് തലക്കാണ് ഏറ്റത്. റാൽഫ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ലെസ്റ്ററിന്റെത് വലിയ കുറ്റകൃത്യമാണെന്ന് മിസൗറി പ്രൊസിക്യൂട്ടർമാർ വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. റാൽജഫിന്റെ ഇരട്ട സഹോദരങ്ങൾ സുഹൃത്തതിന്റെ വീട്ടിലായിരുന്നു. അവരെ കൂട്ടിക്കൊണ്ടുപോകാനാണ് റാൽഫ് എത്തിയത്. ആൻഡ്ര്യൂ ലെസ്റ്ററിന്റെ വീടിനു സമീപത്തെ വീടായിരുന്നു സുഹൃത്തിന്റെത്. എന്നാൽ റാൽഫ് വീട് മാറി ലെസ്റ്ററിന്റെ വീടിന്റെ കോണിങ് ബെൽ അടിക്കുകയായിരുന്നു. അതിൽ ക്ഷുഭിതനായ വൃദ്ധൻ റാൽഫിനു നേരെ വെടിയുതിർത്തു.
ഇയാളെ പൊലീസ് പിടികൂടിയെങ്കിലും 24 മണിക്കൂർ കസ്റ്റഡിയിൽ വെച്ച ശേഷം കുറ്റം ചുമത്താതെ വിട്ടയച്ചു. അതേ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ഉടലെടുത്തു. തുടർന്നാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തുമെന്ന് പ്രൊസിക്യൂട്ടർമാർ അറിയിച്ചത്.
കൊലപാതക ശ്രമത്തിനും ആയുധം കൊണ്ടുള്ള കുറ്റകൃത്യത്തിനുമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. പ്രതി നിലവിൽ രണ്ടുലക്ഷം ഡോളർ ബോണ്ടിൽ ജാമ്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

