Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിക്ഷേപകരായി ടെസ്​ലയും ഇ​ലോൺ മസ്​കും; റെക്കോഡ്​ കുതിപ്പുമായി​ ബിറ്റ്​കോയിൻ
cancel
Homechevron_rightNewschevron_rightWorldchevron_rightനിക്ഷേപകരായി ടെസ്​ലയും...

നിക്ഷേപകരായി ടെസ്​ലയും ഇ​ലോൺ മസ്​കും; റെക്കോഡ്​ കുതിപ്പുമായി​ ബിറ്റ്​കോയിൻ

text_fields
bookmark_border


ടോകിയോ: മൂല്യം കൂടിയും കുറഞ്ഞും അന്താരാഷ്​ട്ര വിപണിയിൽ ചലനങ്ങളും ചർച്ചകളും തുടരുന്ന ഡിജിറ്റൽ നാണയമായ ബിറ്റ്​കോയിനിൽ അതിസമ്പന്നരുടെ പട്ടികയിലെ മുൻനിരക്കാരൻ ഇലോൺ മസ്​കി​െൻറ ടെസ്​ല നിക്ഷേപകരായി എത്തിയതോടെ കുത്തനെ ഉയർന്ന്​ വിനിമയ മൂല്യം. കോർപറേറ്റുകൾക്കും പണമിടപാടുകാർക്കും മുഖ്യധാര നിക്ഷേപമായി സ്വീകരിക്കാൻ അവസരമൊരുങ്ങിയതോടെയാണ്​ ക്രി​പ്​റ്റോകറൻസിയായ ബി​റ്റ്​കോയിൻ പുതിയ ഉയരങ്ങൾ കുറിച്ചത്​. രണ്ടു മാസങ്ങൾക്കിടെ മൂല്യം ഇരട്ടിയായി വർധിച്ചിട്ടുണ്ട്​. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒരു ദിവസത്തിൽ ബി​റ്റ്​കോയിൻ നേടുന്ന ഏറ്റവും വലിയ മൂല്യ വർധനയാണിത്​. ചൊവ്വാഴ്​ച 48,216 ഡോളറാണ്​ മൂല്യം.

ടെസ്​ല കൂടി രംഗത്തെത്തിയതോടെ ബിറ്റ്​കോയിൻ ഉപയോഗിച്ച്​ വ്യാപാരം അനുവദിക്കുന്ന ചൈന, ദക്ഷിണാഫ്രിക്ക, ആസ്​ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുടെ ഓഹരി കുത്തനെ ഉയർന്നു.

150 കോടി ഡോളർ മൂല്യമുള്ള ബിറ്റ്​കോയിൻ​ ടെസ്​ല വാങ്ങിയെന്നാണ്​ സൂചന. ഇതോടൊപ്പം, കമ്പനിയുടെ കാറുകൾ വാങ്ങാനും ഇനി മുതൽ ഈ ഡിജിറ്റൽ കറൻസി ഉപയോഗിക്കാനാവും.

ഏറെയായി ക്രിപ്​റ്റോകറൻസി ആരാധകനായി അറിയപ്പെടുന്ന ഇലോൺ മസ്​ക്​ ഇതുവരെയും പരസ്യമായി ബിറ്റ്​കോയിൻ നിക്ഷേപത്തിലേക്ക്​ പ്രവേശിച്ചിരുന്നില്ല. അത്​ തിരുത്തിയാണ്​ പുതിയ പ്രഖ്യാപനം.

2008ൽ 'സതോഷി നകമോ​ട്ടോ' എന്ന ഇനിയും പേര്​ വെളിപ്പെടുത്തിയിട്ടില്ലാത്ത വ്യക്​തിയോ സ്​ഥാപനമോ ആണ്​ ക്രിപ​്​റ്റോ കറൻസിയായ ബിറ്റ്​കോയിൻ അവതരിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BitcoinElon MuskTesla
News Summary - Bitcoin powers to new high as Tesla takes it mainstream
Next Story